കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സ്ഥാപകദിനം; പരപ്പയിൽ കുടുബ സംഗമവും പായസവിതരണവും സംഘടിപ്പിച്ചു
പരപ്പ:കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പരപ്പയൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടനയുടെ സ്ഥാപക ദിനാചരണവും രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കുടുംബ സംഗമവും സംഘടിപ്പിച്ചു കുടുംബ സംഗമം മേഖലാ സെക്രട്ടറി സ്മിത ടീച്ചർ ഉദ്ഘാടനം ചെയ്തു. പഴയ കാല നേതാക്കളായ കണ്ണൻ മാസ്റ്റർ, വി.കെ.സുരേശൻ മാസ്റ്റർ, ജില്ലാ ജോ സെക്രട്ടറി എംവി പ്രമോദ് കുമാർ മാസ്റ്റർ എന്നിവർ സംസാരിച്ചു. യൂണിറ്റിന്റെ ചരിത്രം, ഭാവി പ്രവർത്തനങ്ങൾ, എന്നിവ സംബന്ധിച്ച റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി അവതരിപ്പിച്ചു. യൂണിറ്റ് പ്രസിഡണ്ട് ഏ ആർ അഗജ അദ്ധ്യക്ഷതവഹിച്ചു. രാവിലെ പതാക ഉയർയത്തി. വൈകുന്നേരം ടൗണിൽ പായസ വിതരണവും നടന്നു.
No comments