Breaking News

ക്ഷീരകർഷർക്ക് വീട് വച്ചുനൽകുന്ന പദ്ധതി; കോളിച്ചാലിൽ മിൽമ ക്ഷീരസദനത്തിന് ശിലാസ്ഥാപനം നടത്തി

 


രാജപുരം: മിൽമ മലബാർ മേഖല യൂണിയൻ ആറ് ജില്ലകളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ക്ഷീര കർഷകർക്ക് വീട് വെച്ച് നൽകുന്ന പദ്ധതിയിൽ കാസർഗോഡ് ജില്ലയിലെ കോളിച്ചാൽ ക്ഷീര സംഘത്തിലെ സന്തോഷിന് അനുവദിച്ച് കിട്ടിയ ഭവനത്തിൻ്റെ ശിലാസ്ഥാപനം മിൽമ ചെയർമാൻ കെ.എസ് മണി നിർവഹിച്ചു. ചടങ്ങിൽ പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ വെച്ച് , മിൽമ ചെയർമാൻ ആയതിനു ശേഷം ആദ്യമായി ജില്ലയിൽ എത്തിയ കെ എസ് മണിക്ക് ജില്ലയിലെ ക്ഷീരസംഘം ഭാരവാഹികളും കർഷകരും ചേർന്ന് ഊഷ്മളമായ സ്വീകരണം നൽകി പഞ്ചായത്തു പ്രസിഡന്റ് ശ് പ്രസന്നപ്രസാദ് ചെയർമാനെ പൊന്നാട അണിയിച്ചു . ശിലാസ്ഥാപന ചടങ്ങിൽ മിൽമ മേഖല യൂണിയൻ മാനേജിങ്ഡയറക്ടർ ഡോക്ടർ പി മുരളി പദ്ധതി വിശദീകരണം നടത്തി

ജില്ലയിൽ കഴിഞ്ഞ വർഷം ISO 22000 -2018 സെർട്ടിഫിക്കേഷൻ ലഭിച്ച ബിഎംസി സംഘങ്ങൾക്കുള്ള സിർട്ടിഫിക്കറ്റ് വിതരണം മിൽമ ഡയറക്ടർ പി .പി നാരായണൻ നിർവഹിച്ചു കോവിഡ് ബാധിച്ച ക്ഷീര കർഷകർക്ക് മിൽമ നൽകുന്ന ഉൽപ്പന്ന കിറ്റ് വിതരണത്തിന്റെയും , മരണാന്തര ധന സഹായത്തിന്റെയും വിതരണം മിൽമ മേഖല യൂണിയൻ ഡയറക്ടർ കെ. സുധാകരൻ നിർവഹിച്ചു. കാസർഗോഡ് മിൽമ ഡയറി മാനേജർ കെ.സ് ഗോപി, ജില്ലാ പി & ഐ യൂണിറ്റ് മേധാവി പി എം ഷാജി , മിൽമ സൂപ്പർ വൈസർ വി. പി. അനീഷ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു .കേരള പൂരക്കളി സംസ്ഥാന അവാർഡ് നേടിയ കാരി - മയിച്ച സംഘംപ്രസിഡന്റ് ബാലകൃഷ്ണനെ ചടങ്ങിൽ മിൽമ ചെയർമാൻ ആദരിച്ചു .ശിലാസ്ഥാപന ചടങ്ങിന് കോളിച്ചാൽ ക്ഷീര സംഘംപ്രസിഡന്റ് പി. കുഞ്ഞികൃഷ്ണൻ നായർ സ്വാഗതവും സെക്രട്ടറികെ.പി. സിന്ധു നന്ദിയും പറഞ്ഞു.

No comments