Breaking News

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ; ഹോട്ടലിലും ബാറിലും ഇരുന്ന് കഴിക്കാം




കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച്​ സംസ്ഥാന സർക്കാർ.
ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ ഉപാധികളോടെ അനുമതി നൽകാം. രണ്ട് ഡോസ് വാക്സിൻ എടുത്തവര്‍ക്ക് ബാറുകളിലും റസ്റ്റന്റുകളിലും പ്രവേശിക്കാം.



ബാറുകളിൽ ഇരുന്ന് കഴിക്കുന്നതിനും ഇനി മുതൽ തടസമുണ്ടാകില്ല. എ.സി ഉപയോഗിക്കാൻ പാടില്ല. സീറ്റെണ്ണത്തിന്‍റെ പകുതി ആളുകളെ പ്രവേശിപ്പിക്കാം. തിയറ്ററുകൾ തുറക്കാൻ വൈകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കൊവിഡ് അവലോകന യോ​ഗത്തിലാണ് ഇളവുകൾ നൽകാൻ തീരുമാനമായത്.

No comments