Breaking News

ഭാരതബന്ദിന് ഐക്യദാർഢ്യം; കൊന്നക്കാട് സമരജ്വാല തെളിയിച്ച് DYFI മാലോം മേഖല പ്രവർത്തകർ



വെള്ളരിക്കുണ്ട്: കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചും സെപ്റ്റംബർ 27ന് നടക്കുന്ന ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ മാലോം മേഖല കേന്ദ്രമായ കൊന്നക്കാട് വെച്ച് സമരജ്വാല സംഘടിപ്പിച്ചു. മേഖല സെക്രട്ടറി ശ്രീജിത്ത്‌ കൊന്നക്കാട് സ്വാഗത പ്രസംഗം നടത്തി.മേഖല കമ്മിറ്റി അംഗങ്ങളായ രാജേഷ് കാര്യോട്ട്ച്ചാൽ, രഞ്ജിത്ത് കാര്യോട്ട്ച്ചാൽ, സനീഷ് കൂളിമട, മിഥുൻ കൂളിമട മനോജ്‌ പടയങ്കല്ല് എന്നിവർ എന്നിവർ സംസാരിച്ചു

No comments