സംയുക്ത കർഷക സമരസമിതി എളേരി ഏരിയാ കമ്മറ്റി വെള്ളരിക്കുണ്ടിൽ കിസാൻ പഞ്ചായത്ത് സംഘടിപ്പിച്ചു
കേരള കോൺഗ്രസ് ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കിസാൻ സഭ കാസറഗോഡ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി.സഹദേവൻ ഉദ്ഘാടനം ചെയ്തു.
കർഷകസംഘം ഏരിയാ സെക്രട്ടറി ടി.പി.തമ്പാൻ അധ്യക്ഷത വഹിച്ചു.
സി. പി. ഐ. എം. ലോക്കൽ സെക്രട്ടറി കെ. ഡി. മോഹനൻ,
സി. പി. ഐ. മണ്ഡലം സെക്രട്ടറി വിളയിൽ ചന്ദ്രൻ ,
കർഷക യൂണിയൻ (എസ്) ജില്ലാ പ്രസിഡണ്ട് ജോർജുകുട്ടി തോമസ് മാടപ്പള്ളി,
മുൻ ഗ്രാമപഞ്ചായത്തംഗം ബിജു തുളിശ്ശേരി,
സി.പി.ഐ. എം. ബ്രാഞ്ച് സെക്രട്ടറി സണ്ണി മങ്കയം
ഷാജൻ പൈങ്ങോട്ട്,
ടോമി മണിയംതോട്ടം, നന്ദകുമാർ വെള്ളരിക്കുണ്ട് എന്നിവർ സംസാരിച്ചു.
കർഷക യൂണിയൻ (എം) ജില്ലാ പ്രസിഡണ്ട് ജോസ് കാക്കകൂടുങ്കൽ സ്വാഗതവും കെ.സി.സാബു നന്ദിയും പറഞ്ഞു.
ദൽഹി സമരത്തിൽ പങ്കാളിയായ കർഷക സംഘം നേതാവ് കെ.ദാമോദരൻ അനുഭവങ്ങൾ പങ്കുവച്ചു.

No comments