ഭാരത്ബന്ദിന് ഐക്യദാർഢ്യം; കെ.എസ്.കെ.ടി.യു പരപ്പ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി
പരപ്പ: കെ.എസ്.കെ.ടി.യു പരപ്പ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്റ്റബർ 27ന് നടക്കുന്ന ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പരപ്പയിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പരിപാടി കെ.എസ്.കെ.ടി.യു നിലേശ്വരം ഏരിയ കമ്മിറ്റി അംഗം ഏ.ആർ രാജു ഉദ്ഘാടനം ചെയ്തു. പി. ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. കെ.ടി ദാമോധരൻ, ചന്ദ്രൻ പൈക്ക, ടി.പി തങ്കച്ചൻ എന്നിവർ സംസാരിച്ചു വിനോദ് പന്നിത്തടം സ്വാഗതം പറഞ്ഞു
No comments