കെഎസ്ടിഎ ചിറ്റാരിക്കൽ സബ് ജില്ലാകമ്മറ്റി ഓഫീസ് കെട്ടിടത്തിന് കാലിച്ചാമരത്ത് തറക്കല്ലിട്ടു
കാലിച്ചാമരം: കേരളത്തിലെ ഏറ്റവും വലിയ അധ്യാപക സംഘടനയായ കേരളാ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ്റെ ചിറ്റാരിക്കൽ സബ് ജില്ലാകമ്മറ്റി ഓഫീസ് കെട്ടിടത്തിന് കാലിച്ചാ മരത്ത് തറക്കല്ലിട്ടു. ശിലാസ്ഥാപനം
കെഎസ്ടിഎ സംസ്ഥാന പ്രസിഡൻ്റ് പി വേണുഗോപാലൻ നിർവഹിച്ചു.ജില്ലാ പ്രസിഡൻ്റ് എ ആർ വിജയകുമാർ അധ്യക്ഷനായി.
കാലിച്ചാമരം പുലിയന്നൂർ റോഡിനോട് ചേർന്ന് കാലിച്ചാമരം ടൗണിൽ നിന്ന് 50 മീറ്റർ അകലത്തിലാണ്
കെഎടിഎ ഭവൻ പണിയുന്നത്.കെഎസ്ടിഎ മെമ്പർമാരായ അധ്യാപകരിൽ നിന്ന് സംഭാവന സ്വികരിച്ചാണ് കെട്ടിടത്തിൻ്റെ പണി പൂർത്തികരിക്കുന്നത്.ചടങ്ങിൽ വെച്ച് ഓഫീസ് കെട്ടിട നിർമ്മാണ ഫണ്ടിലേക്ക് ആദ്യ സംഭാവന മുൻ സംസ്ഥാന കമ്മറ്റിയംഗം ഇ കെ ഓമന ടീച്ചറുടെ സ്മരണാർത്ഥം ഭർത്താവ് എം കെ ശിവൻ മാസ്റ്റർ സംസ്ഥാന വൈസ് പ്രസിഡൻറ് കെ രാഘവൻ മാസ്റ്ററെ ഏൽപിച്ചു.സിഐടിയു ജില്ലാ പ്രസിഡൻ്റ് സാബു എബ്രഹാം മുഖ്യാതിഥിയായി.സി എൻ മീനാകുമാരി, പി ദിലീപ് കുമാർ,കെ ഹരിദാസ്,എൻ കെ ലസിത,എ ആർ സോമൻ എന്നിവർ സംസാരിച്ചു.ജില്ലാ പ്രസിഡൻ്റ് എ ആർ വിജയകുമാർ അധ്യക്ഷനായി .ഉപജില്ലാ സെക്രട്ടറി എം ബിജു സ്വാഗതവും പി ബാബുരാജ് നന്ദിയും പറഞ്ഞു.ചടങ്ങിൽ കെ. എസ് ടി എ ചിറ്റാരിക്കൽ ഉപജില്ലാ കമ്മറ്റി ചേർത്ത ദേശാഭിമാനി പത്രത്തിൻ്റെ വാർഷിക വരിക്കാരുടെ ലിസ്റ്റ് സാബു എബ്രഹാമിനെ ഏൽപിച്ചു.
No comments