Breaking News

ഭാരതബന്ദിൽ വലഞ്ഞ മലയോരത്തെ കെ എസ് ആർ ടി സി ജീവനക്കാർക്ക് ആശ്വാസമായി ഉത്തര മലബാർ പാസഞ്ചേഴ്‌സ് അസോസിയേഷൻ


കൊന്നക്കാട് :കർഷക സമരത്തിന് ഐക്യദാർട്യം പ്രഖ്യാപിച് രാജ്യ വ്യാപകമായി നടത്തുന്ന ബന്ദിൽ നാടും നഗരവും നിശ്ചലമായപ്പോൾ കരുതലിന്റെ സന്ദേശവുമായ് ഉത്തരമലബാർ മലയോര പാസഞ്ചർ അസോസിയേഷൻ. ഹോട്ടലുകൾ തുറക്കാത്തതിനാൽ മൂവാറ്റുപുഴ കൊന്നക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ജീവനക്കാർക്ക് ഭക്ഷണം കഴിക്കാൻ സാഹചര്യം ഇല്ലെന്ന് അറിഞ്ഞ ഉടൻ തന്നെ അസോസിയേഷൻ ഭാരവാഹികൾ ഭക്ഷണ പൊതികൾ കൊന്നക്കാട് എത്തിച്ചു നൽകി. ഉത്തര മലബാർ മലയോര പാസഞ്ചർ അസോസിയേഷൻ പ്രസിഡന്റ്‌ ഡാർലിൻ ജോർജ് കടവൻ, ജോയൽ മാലോം, അമൽ പാരത്താൽ, സുബിത് ചെമ്പകശേരി എന്നിവർ നേതൃത്വം നൽകി

No comments