പരിശോധന ഫലം തെറ്റായി നൽകിയ ലാബിനെതിരെ നടപടിയെടുക്കുക ; യുവമോർച്ച കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി
കാഞ്ഞങ്ങാട് :പുതിയകോട്ടയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ലാബിൽ കോവിഡ്- 19 പരിശോധന ഫലം തെറ്റായി രേഖപെടുത്തി പ്രവാസികളടക്കം നിരവധി പേരെ രോഗികളാക്കുകയും യാത്ര തടയുകയും ചെയ്യുന്ന സ്വകാര്യ ലാബിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യുവമോർച്ച കാഞ്ഞങ്ങാട്ട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ലാബിനെതിരെ നിരവധി തവണപരാതികൾ ലഭിച്ചിട്ടും ആരോഗ്യ വകുപ്പോ ബന്ധപ്പെട്ട അധികാരികളോ നാളിതുവരെയായി ലാബിനെതിരെ അന്വേഷണമോ , നടപടിയോ സ്വീകരിക്കാത്തത് ദൂരഹപരമാണ്. വളരെ ഉത്തരവാദിത്വത്തോട് കൂടി നടത്തേണ്ട ആർടിപിസിആർ ടെസ്റ്റ് ലാഘവത്തോട് നടത്തി തെറ്റായ റിസൾട്ട് നൽകുന്നത് ദിനംപ്രതി വർദ്ധിക്കുമ്പോൾ ഇതിനെതിരെ പരാതിയുമായി വരുന്നവരെ ഭീഷണിപെടുത്തുന്ന സമീപനമാണ് ലാബ് ഉടമ സ്വീകരിക്കുന്നത് ഇതിന് ആരോഗ്യവകുപ്പിന്റെ പിന്തുണ ഉണ്ടോ എന്ന് സംയിക്കേണ്ടിവരും. അതുകൊണ്ട് ലാബിന്റെ പരിശോധന കാര്യക്ഷമത ഉറപ്പ് വരുത്തി നടപടി സ്വീകരിച്ചിട്ടില്ലെങ്കിൽ ലാബ് തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ലന്ന് യുവമോർച്ച കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി . യോഗത്തിൽ യുവമോർച്ച മണ്ഡലം പ്രസിഡന്റ് രാഹുൽ പരപ്പ അധ്യക്ഷനായി
No comments