അമ്പലത്തറ പറക്കളായിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ആസിഡ് കഴിച്ച് മരിച്ചു ഒരാളുടെ നില അതീവഗുരുതരം
അമ്പലത്തറ: അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ആസിഡ് മരിച്ചു. ഒരാളുടെ നില അതീവഗുരുതരം. അമ്പലത്തറ, പറക്കളായി ഒണ്ടാംപുളിയിലെ ഗോപി (60), ഭാര്യ ഇന്ദിര (55) മകൻ രഞ്ചേഷ് (32) എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ രാകേഷ് ഗുരുതര നിലയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്‌ച പുലർച്ചെ നാലുമണിയോടെയാണ് കൂട്ട ആത്മഹത്യാ സംഭവം നാട് അറിഞ്ഞത്. മൂന്ന് പേരും ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. കർഷകരായ ഗോപിയും കുടുംബവും കടുത്തസാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്ന് പറയുന്നു. മരണപ്പെട്ട രഞ്ചേഷ് ഹോസ്ദുർഗ് എച്ച് ഇ എന്റർപ്രൈസസിലെ ജീവനക്കാരനാണ്.
No comments