Breaking News

സുൽത്താൻ ബത്തേരി-മാനന്തവാടി ഇരിട്ടി-ചെറുപുഴ-വെള്ളരിക്കുണ്ട് റൂട്ടിൽ കെ എസ് ആർ ടി സി ടി ടി സർവീസ് ആരംഭിച്ചു

                                         

സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന്  ബത്തേരി -മാനന്തവാടി-ചെറുപുഴ-വെള്ളരിക്കുണ്ട് റൂട്ടിൽ കെ എസ് ആർ ടി സി യുടെ പുതിയ ടൌൺ ടു ടൌൺ സർവീസ് ആരംഭിച്ചു. വെള്ളരിക്കുണ്ട്, ഭീമനടി, ചിറ്റാരിക്കൽ, ചെറുപുഴ, ആലക്കോട്, പയ്യാവൂർ ഭാഗത്തു നിന്ന്  പേരാവൂർ, കൊട്ടിയൂർ, മാനന്തവാടി,പനമരം, കേണിച്ചിറ, ബത്തേരി ഭാഗത്തേക്ക് ബന്ധപ്പെടുവാൻ

പുതിയ സർവീസ് വന്നത്  യാത്രക്കാർക്ക് ആശ്വാസമായി. ഉച്ചക്ക് 12.45 ന് വെള്ളരിക്കുണ്ടിൽ നിന്നും, 1.40 ന് ചെറുപുഴയിൽ നിന്നും വയനാട് ഭാഗത്തേക്ക് കെ എസ് ആർ ടി സി ബസ് പോയി കഴിഞ്ഞ് ബസുകൾ ഒന്നുമില്ലാത്ത അവസ്ഥയായിരുന്നു.

രാവിലെ 7.20 ന് സുൽത്താൻ ബത്തേരിയിൽ നിന്ന് പുറപ്പെട്ട് 8.45 ന് മാനന്തവാടിയിൽ എത്തി അവിടെ നിന്ന്  8.50 ന് പുറപ്പെട്ട് ഇരിട്ടിയിൽ 10.35 ന് എത്തുകയും, അവിടെ നിന്ന് 11.00 ന് പുറപ്പെട്ട് ഉച്ചക്ക് 12.35 ന് ആലക്കോട്, 1.05 ന് ചെറുപുഴയും പാസ്സ് ചെയ്ത് 1.50 ന് വെള്ളരിക്കുണ്ടിൽ എത്തി ചേരും. തിരിച്ച് വെള്ളരിക്കുണ്ടിൽ നിന്ന് 2.45 ന് പുറപ്പെട്ട്  03.50 ന് ചെറുപുഴയും, 4.20 ആലക്കോടും പാസ്സ് ചെയ്ത് ഇരിട്ടിയിൽ വൈകുന്നേരം 5.45 ന് എത്തും. അവിടെ നിന്ന് 6.00 ന് പുറപ്പെട്ട്, 07.40 ന് മാനന്തവാടിയിൽ പാസ്സ് ചെയ്ത് 08.55 ന് സുൽത്താൻ ബത്തേരി യിൽ എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിട്ടുള്ളത്. കാസറഗോഡ്, കണ്ണൂർ, വയനാട് ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ടു മലയോര താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ട്, ഭീമനടി ചെറുപുഴ വഴിക്കുള്ള എല്ലാ സർവീസുകളും ജനോപകാരപ്രദവും, മികച്ച വരുമാനം ലഭിക്കുന്നവയുമാണ്.

ഭീമനടിയിൽ വെച്ച് നൽകിയ സ്വീകരണ പരിപാടിയിൽ വെസ്റ്റ് എളേരി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഇസ്മായിലും, മെമ്പർ.... യും ഷാൾ അണിയിച്ചു ജീവനക്കാരെ സ്വീകരിച്ചു. പ്രസ്സ് ഫോറം നേതാക്കളായ ഡാജി ഓടക്കൽ,വിജയൻ, പാസ്സഞ്ചർസ് അസോസിയേഷൻ കൺവീനർ എം. വി. രാജു എന്നിവർ സ്വീകരണ പരിപാടിക്ക് നേതൃത്വം നൽകി.

 

No comments