Breaking News

കള്ളാർ മുണ്ടോട്ട് വാഹനാപകടം ; 3 വാഹനങ്ങൾ അപകടത്തിൽ പെട്ടു


കള്ളാർ : കള്ളാർ മുണ്ടോട്ട് മൂന്നു വാഹനങ്ങൾ അപകടത്തിൽ പെട്ടു. വാഹനങ്ങൾക്ക് വലിയ തോതിൽ കേടുപ്പാടുകൾ പറ്റി.ഇന്നലെ ഉച്ചയോടെയാണ് സംഭവം. പാണത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബോലോറോയും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും തകർന്നു.  ഓയിൽ ടാങ്‌ പൊട്ടി ഓയിൽ റോഡിൽ പരക്കുകയും പിന്നിൽ വന്ന കാർ വഴുതി മതിലിൽ ഇടിക്കുകയായിരുന്നു. ആളപായം ഉണ്ടായില്ല. പോലീസ് സ്ഥലം സന്ദർശിച്ചു.


No comments