മലയോര ടൂറിസ്റ്റ് പ്രാദേശങ്ങളെ കോർത്തിണക്കി കെ എസ് ആർ ടി സി ബസ് സർവീസ് ആരംഭിക്കണം
മാലോം :കാസറഗോഡ് ജില്ലയിലെ മലയോര ടൂറിസ്റ്റ് പ്രാദേശങ്ങൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് കെ എസ് ആർ ടി സി സർവീസ് ആരംഭിക്കണമെന്ന് ഉത്തര മലബാർ പാസഞ്ചർ അസോസിയേഷൻ. കണ്ണൂർ ജില്ലയിലെ പാലക്കയം തട്ട് നെടുങ്കണ്ടം സർവീസ് പോലെ കാസറഗോഡ് ജില്ലയിലെ കൊട്ടഞ്ചേരി, റാണിപുരം പ്രാദേശങ്ങൾക്ക് പ്രാദാന്യo കിട്ടുന്ന രീതിയിൽ സർവീസ് തുടങ്ങിയാൽ ഗുണകരമാകും.കൊന്നക്കാട്, മാലോം, പാണത്തൂർ എന്നിവടങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് മധ്യതിരിവിതാം കൂറിൽ നിന്നും വയനാട് ടൂറിസം പ്രാദേശങ്ങളെ ഉൾപ്പെടുത്തി ബസ് തുടങ്ങയിൽ വിനോദ സഞ്ചാരികൾക്കും മറ്റ് യാത്രക്കാർക്കും ഉപകാര പ്രധമാകും. വകുപ്പ് മന്ത്രിക് നിവേദനം സമർപ്പിക്കുമെന്നും പാസഞ്ചർ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഡാർലിൻ ജോർജ് കടവൻ, ജോയൽ മാലോം,ജോസ് പ്രകാശ്,ഷെറിൻ കൊല്ല കൊമ്പിൽ, പി സി രഘു നാഥൻ, നിപിൻ അച്ചായൻ,എന്നിവർ സംസാരിച്ചു
No comments