Breaking News

അശരണരായ വൃദ്ധജനങ്ങൾക്കുള്ള അന്നപൂർണ്ണ പദ്ധതിയിലേക്ക് സെപ്റ്റംബർ 7നകം വെള്ളരിക്കുണ്ട് സപ്ലൈ ഓഫീസിൽ അപേക്ഷ സമർപ്പിക്കാം


വെള്ളരിക്കുണ്ട്: അഗതികളും അശരണരുമായ വൃദ്ധജനങ്ങൾക്ക് ഭക്ഷ്യ ഭദ്രത ഉറപ്പു വരുത്തുന്നതിന് കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച അന്നപൂർണ്ണ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് താഴെ പറയുന്ന മാനദണ്ഡപ്രകാരമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 

1 അപേക്ഷകൻ / അപേക്ഷക 65 വയസ്സോ അതിന് മുകളിലോ പ്രായമുള്ളവരായിരിക്കണം


2.സ്വന്തമായോ കുടുബാംഗങ്ങളുടെയോ മറ്റു ഉറവിടങ്ങളിൽ നിന്നോ ഉള്ള വരുമാനം കൊണ്ട് ഉപജീവനം നയിക്കാൻ മാർഗ്ഗമില്ലാത്ത അഗതികൾ ആയിരിക്കണം

3. അപേക്ഷകർ യാതൊരു വിധ സാമൂഹികക്ഷേമ / വാർദ്ധക്യ പെൻഷനുകൾ ലഭിക്കാത്തവരായിരിക്കണം


അപേക്ഷിക്കുന്നയാളുടെ ഫോട്ടോ, റേഷൻ കാർഡിൻ്റെ പകർപ്പ്, ആധാർ കാർഡ് എന്നിവ സഹിതം അപേക്ഷകൾ സെപ്റ്റംബർ 7ന് മുമ്പായി വെള്ളരിക്കുണ്ട് സപ്ലൈ ഓഫീസിൽ സമർപ്പിക്കുക

No comments