Breaking News

ദേശീയ വടംവലി മത്സരത്തിൽ മിന്നുന്ന പ്രകടനം കാഴ്ച്ചവച്ച മലയോരത്തിൻ്റെ അഭിമാനതാരങ്ങളെ കോടോത്ത് റെയിൻബോ ലൈബ്രറി ആദരിച്ചു


ഒടയഞ്ചൽ: രാജസ്ഥാനിലെ ബിക്കാനറിൽ വെച്ച് നടന്ന ദേശീയ വടംവലി മത്സരം 2021ൽ പതിനേഴു വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ 500 കിലോ വിഭാഗത്തിൽ സ്വർണ്ണം നേടിയ കേരള ടീമിൽ അംഗങ്ങളായി മലയോരത്തിന് അഭിമാനമായി മാറിയ കോടോത്തെ ശിവജിത്ത്.കെ.കെ, ഭഗത് കൃഷ്ണ.ജി.കെ എന്നിവരെ കോടോത്ത് റെയിൻബോ ലൈബ്രറി റീഡിംങ്ങ് റൂം അനുമോദിച്ചു. കോടോംബേളൂർ ഗ്രാമപഞ്ചായത്ത് അധ്യക്ഷ ശ്രീമതി.പി.ശ്രീജ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോ: സെക്രട്ടറി ബി.കെ.സുരേഷ് സി.പി.ഐ.എം കോടോം ലോക്കൽ സെക്രട്ടറി കെ.വി. കേളു എന്നിവർ സംസാരിച്ചു. ലൈബ്രറി പ്രസിഡന്റ് പി.രമേശന്റ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെക്രട്ടറി ടി.പി. മനോജ് കുമാർ സ്വാഗതം പറഞ്ഞു.

No comments