Breaking News

'വേണം എയിംസ് കാസർകോട്' ; വാഹനജാഥ മലയോരത്ത് പ്രയാണം തുടങ്ങി ചീമേനിയിൽ നിന്ന് തുടങ്ങി കുന്നുംകൈ,ഭീമനടി,ചിറ്റാരിക്കാൽ,മാലോം, വെള്ളരിക്കുണ്ട്,പരപ്പ, കാലിച്ചാനടുക്കം സ്വീകരണത്തിന് ശേഷം ചോയ്യങ്കോട് സമാപനം


വെള്ളരിക്കുണ്ട്: കാസർകോട് ജില്ലയിൽ എയിംസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കാസർഗോഡ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃക്കരിപ്പൂർ മണ്ഡലത്തിലെ പ്രചരണ ജാഥ ഇന്ന് രാവിലെ ചീമേനിയിൽ വെച്ച് ആരംഭിച്ചു .കണ്ണൂർ യൂണിവേഴ്സിറ്റി മുൻ പരീക്ഷാ കൺട്രോളർ പ്രൊഫസർ കെ പി ജയരാജൻ ഉദ്ഘാടനം ചെയ്തു.  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ ജില്ലാ പ്രസിഡണ്ട് കെ.വി. സുരേഷ് കുമാർ നയിക്കുന്ന വാഹനജാഥ കുന്നുംകൈ ,ഭീമനടി, ചിറ്റാരിക്കാൽ, മലോം, വെള്ളരിക്കുണ്ട്, പരപ്പ, കാലിച്ചാനടുക്കം എന്നിവിടങ്ങളിലെ സ്വികരണത്തിനുശേഷം വൈകിട്ട് 5 മണിക്ക് ചോയ്യംകോട് സമാപിക്കും. സമാപന സമ്മേളനം പ്രശസ്ത സാഹിത്യകാരൻ  വത്സൻ പിലിക്കോട് ഉദ്ഘാടനംചെയ്യും. ഹസീന കോട്ടപ്പുറം  ഗോപിനാഥൻ മുതിരക്കാൽ, രാമചന്ദ്രൻ പുഞ്ചാവി, സുരേഷ് വൈറ്റ് ലില്ലി എന്നിവർ ജാഥയ്ക്ക് നേതൃത്വം നൽകും. വിവിധ വിവിധ കേന്ദ്രങ്ങളിൽ നൽകുന്ന സ്വീകരണ യോഗങ്ങളിൽ പഞ്ചായത്ത് പ്രസിഡണ്ട്മാരും അംഗങ്ങളും, കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂണിറ്റ് ഭാരവാഹികൾ , വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെൻറ് ജില്ലാ, പഞ്ചായത്ത് നേതാക്കൾ എന്നിവർ സ്വീകരണ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. വെള്ളരിക്കുണ്ടിൽ നടന്ന സ്വീകരണ പരിപാടിയിൽ പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, സണ്ണി മങ്കയം, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് ജിമ്മി ഇടപ്പാടി, ജനറൽ സെക്രട്ടറി തോമസ് ചെറിയാൻ, ബേബി ചെമ്പരത്തി തുടങ്ങിയവർ സംസാരിച്ചു.

No comments