Breaking News

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആദിവാസി കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പയിലെ ജില്ലാ പട്ടികവർഗ വികസന ഓഫീനു മുന്നിൽ ധർണ്ണസമരം നടത്തി


പരപ്പ : ഭൂരഹിതരായവർക് ഭൂമി നൽകുക, ലൈഫ് ഭവന പദ്ധതിയുടെ ഫണ്ടുകൾ സമയബന്ധിതമായി നൽകുക, ഊരുകളിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പോരായ്മകൾ പരിഹരിക്കുക, ജനനി ജന്മ രക്ഷ, വിവാഹ ധനസഹായം, ചികിത്സ ധനസഹായം. മുതലായ പദ്ധതികളുടെ ഫണ്ടുകൾ സമയബന്ധിതമായി തന്നെ നൽകുക എന്നി ആവശ്യങ്ങൾ മുൻനിർത്തി കേരള ആദിവാസി കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പയിലെ ജില്ലാ പട്ടിക വർഗ വികസന ഓഫീനു മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു.

ഡി. സി. സി. പ്രസിഡന്റ്‌ പി. കെ ഫൈസൽ സമരം ഉത്ഘാടനം ചെയ്തു.


സമൂഹത്തിൽ ഏറെ പ്രയാസം അനുഭവിക്കുന്ന ആദിവാസി സമൂഹത്തോട് ഇനിയും സർക്കാർ അവഗണന തുടർന്നാൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം അഭിപ്രായപെട്ടു.


ഉമ്മൻ‌ചാണ്ടി സർക്കാർ ആദിവാസികൾക്ക് വേണ്ടി നടപ്പിലാക്കിയ ഭൂമിയും വീടും നൽകുന്ന പദ്ധതിയായ ആശിക്കും ഭൂമി ആദിവാസികൾക് അട്ടിമറിക്കപെട്ടു. നിലവിൽ ഭൂരഹിതരായ ആദിവാസികൾക് ഭൂമി വാങ്ങി നൽകുന്ന പദ്ധതിയിലെ അപേക്ഷകൾ കെട്ടികിടക്കുകയാണ്.


പട്ടിക വർഗ യുവതികൾക്ക് നൽകി വരുന്ന വിവാഹധന സഹായം 2018ന് ശേഷം നൽകിയിട്ടില്ല. സംസ്ഥാന സർക്കാർ ഈ സാമ്പത്തിക വർഷത്തിൽ കേരളത്തിലെ മുഴുവൻ യുവതികൾക് വേണ്ടി വിവാഹധന സഹായമായി 250പേർക് മാത്രമേ തുക മാറ്റിവച്ചിട്ടുള്ളു അതിൽ  പരപ്പ ഓഫീസിൽ  തന്നെ 500ഓളം അപേക്ഷകൾ കെട്ടികിടക്കുന്നു.


ജില്ലയിലെ 5300 ആദിവാസി വിദ്യാർത്ഥികൾ ഓൺലൈൻ പഠനത്തിന് പുറത്താണ്.

ആദിവാസികൾക്ക് അനൂകുല്യം വാരിക്കോരി നൽകുന്നു എന്ന് പറയുമ്പോളും ഇതൊക്കെയാണ് യാഥാർഥ്യം.


ആദിവാസി കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ കൃഷ്ണൻ പായാളം അധ്യക്ഷത വഹിച്ചു. ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജു കട്ടക്കയം, ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ കരുണാകരൻ നായർ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം രേഖ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രതീഷ് കാട്ടുമാടം, അജിത്ത് കരിന്ത്രംകല്ല്, രാജീവൻ ചീരോൽ, കോൺഗ്രസ്‌ ബളാൽ മണ്ഡലം പ്രസിഡന്റ്‌ എം. പി ജോസഫ് , കെ. പി. ബാലകൃഷ്ണൻ, വിമല എലിക്കോട്ടുകയ,രാഘവൻ ചെമ്പഞ്ചേരി, രാഘവൻ അരിങ്കല്ല്,പ്രഭാകരൻ കള്ളാർ സുന്ദരൻ ഒരള, പ്രസന്നൻ പനത്തടി, സുനിൽ കവുങ്കാൽ തുടങ്ങിയവർ സംസാരിച്ചു.

No comments