Breaking News

സ്ഥിരമായി ഇരുചക്രവാഹനങ്ങൾ മോഷ്ടിക്കുന്ന തെക്കിൽ സ്വദേശിയെ ഹോസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു


കാഞ്ഞങ്ങാട്: ഇരുചക്രവാഹനം മോഷ്ടിക്കുന്നത് ഹോബിയാക്കി മാറ്റിയ തെക്കിൽ സ്വദേശിയെ   ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. താക്കോൽ അടക്കം നിർത്തിയിടുന്ന ഇരുചക്രവാഹനങ്ങൾ നേരത്തെയും മോഷ്ടിച്ച് അറസ്റ്റിലായ  മാങ്ങാട് ഹൗസിലെ മുഹമ്മദ് നവാസിനെ (38)യാണ് ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ. പി. ഷൈനും സംഘവും അറസ്റ്റ് ചെയ്തത്. 

പുതിയ കണ്ടം വന്ദേമാതരം ബസ് സ്റ്റോപ്പിന് സമീപത്ത്  നിർത്തിയിട്ട വെള്ളിക്കോത്ത് സ്വദേശി ലോഹിതാക്ഷൻ്റെ കെ.എൽ. 60 എഫ് 4358 സ്കൂട്ടറാണ് കവർന്നത്.

No comments