Breaking News

മോഹിത് റെയ്ന ശിവനാണെന്ന് വിശ്വാസം ; ‘ അനുഗ്രഹം ‘ വാങ്ങാനായി വീടു വിട്ടിറങ്ങിയ കാഞ്ഞങ്ങാട് സ്വദേശിനിയെ മുംബൈയിൽ കണ്ടെത്തി


കാസർകോട് : ഭക്തി സീരിയലിലെ ശിവനെ കാണാനായി വീടു വിട്ടിറങ്ങിയ കാസർകോട് സ്വദേശിനിയെ മുംബൈയിൽ കണ്ടെത്തി . ഹൊസ്ദുര്‍ഗ് സ്വദേശിനിയായ 29 കാരിയാണ് സെപ്റ്റംബര്‍ 7 ന് കുട്ടിയുമായി വീട് വിട്ടത്.


തുടർന്ന് യുവതിയെയും 5 വയസുള്ള കുഞ്ഞിനേയും കാണാനില്ലെന്ന് കാണിച്ച്‌ ബന്ധുക്കള്‍ ഹൊസ്ദുര്‍ഗ് പോലീസിൽ പരാതി നല്‍കിയിരുന്നു . മൊബൈല്‍ നമ്പർ പിന്തുടര്‍ന്നപ്പോള്‍ യുവതി മംഗളുരു വിമാനത്താവളത്തിനടുത്ത് ഉള്ളതായി തെളിഞ്ഞു.യുവതിയും കുട്ടിയും മുംബൈയില്‍ എത്തിയതായി വ്യക്തമായതോടെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണ്‍ കട്ട് ചെയ്‌തു . തുടർന്ന് നടനാണെന്ന നിലയില്‍ യുവതിയോട് ചാറ്റിംഗ് ആരംഭിച്ചാണ് യുവതിയെ സന്നദ്ധപ്രവർത്തകർ കണ്ടെത്തിയത് .


ഹിന്ദി സീരിയല്‍ സ്ഥിരമായി കാണാറുണ്ടെന്നും ഇതില്‍ ശിവന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മോഹിത് റെയ്‌ന’ എന്ന നടനോടുള്ള ആരാധനയാണ് ഇവരെ മുംബൈയില്‍ എത്തിച്ചതെന്നും പോലീസ് പറയുന്നു.


വീടുവിട്ടിറങ്ങാനുള്ള യഥാര്‍ഥ കാരണം അന്വേഷിച്ചപ്പോഴാണ് മോഹിത് റെയ്‌ന എന്ന നടനോട് യുവതിക്ക് വലിയ ആരാധന ആയിരുന്നുവെന്ന് മനസിലാക്കിയത്. വാട്സ്‌ആപ് പ്രൊഫൈല്‍ ചിത്രം പോലും മോഹിത് റെയ്‌നയുടേതാക്കി മാറ്റിയിരുന്നു. ആരാധന കലശലായതോടെയാണ് യുവതി വീടു വിട്ടിറങ്ങിയത്.


 

No comments