Breaking News

നന്മ മനസുകൾ കൈകോർത്തു; വെള്ളരിക്കുണ്ട് കാറളത്തെ എൽസിദേവസ്യയുടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി കുടുംബത്തിന് സ്നേഹവീടിൻ്റെ താക്കോൽ കൈമാറി


 വെള്ളരിക്കുണ്ട് : കരുണയുള്ള മനസുകൾ കൈകോർത്തു. എൽസി ദേവസ്യയുടെ വീട്ടിൽ സ്നേഹത്തിന്റെ പാലു കാച്ചൽ. 55 വയസിനിടെ 5 തവണ വാടക വീട്ടിൽ താമസിച്ചും 5 സെന്റ്‌ ഭൂമിയിൽ നിർമ്മാണം തുടങ്ങിയ വീട് പണി 5 വർഷം കൊണ്ടും പൂർത്തീകരിക്കാൻ കഴിയാതെയും വിഷമിച്ച വെള്ളരിക്കുണ്ട് കാറളത്തെ മോനാംതണ്ടത്തിൽ എൽസി ദേവസ്യക്ക് വേണ്ടി കരുണയുള്ളവരുടെ ഒത്തു ചേരലിൽ പൂർത്തിയായ വീട്ടിലാണ് ഞായറാഴ്ച പാലുകാച്ചൽ ചടങ്ങ് നടന്നത്

സമൂഹത്തിലെ ഒട്ടേറെ പേർ കൈകോർത്ത്‌ നിർമ്മാണം പൂർത്തീർകരിച്ച വീടിന്റെ താക്കോൽ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം എൽസി ദേവസ്യയ്ക്ക് കൈമാറി. ചടങ്ങിൽ പരപ്പബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഷോബി ജോസഫ് അധ്യക്ഷതവഹിച്ചു.വാർഡ് മെമ്പർ വിനു കെ. ആർ വീട്ടിൽ പാലുകാച്ചി.

ബ്ലോക്ക് പഞ്ചായത്ത് അംഗവും പ്രദേശവാസിയുമായ ഷോബി ജോസഫാണ് ഭവന നിർമ്മാണത്തിന് ആവശ്യമായ തുക സ്വരൂപിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. 100 രൂപ ചാലഞ്ച് പോലുള്ള ആശയങ്ങൾ ജനങ്ങൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു, അവനവന് ആവുന്ന തരത്തിലുള്ള സാമ്പത്തിക സഹായം നല്ല മനസുകൾ ഭവന നിർമ്മാണത്തിനുള്ള അക്കൗണ്ടിലേക്ക് അയച്ചു നൽകി.

വീടില്ലാതിരുന്ന ഏറെക്കാലത്തെ ദുരിതത്തിന് പരിഹാരമായിരിക്കുകയാണ് നന്മ മനസുകൾ കെട്ടി ഉയർത്തിയ പുതിയ വീട്. രണ്ട് കിടപ്പ് മുറിയും ഒരു അടുക്കളയും ശുചി മുറിയും അടങ്ങിയ വീടിന്റെ കോൺക്രീറ്റു ജോലികൾ ഉൾപ്പെടെ പൂർത്തീകരിച്ചത് സുമനസുകളാണ്.

വീടിന്റെ മെയിൻ സ്ലാബിന്റെ കോൺക്രീറ്റിനും നിലം സി സി ചെയ്യുന്നതിനും അവശ്യ മായ മെറ്റൽ നൽകിയത്  മാലോം മഹാൽമാഗാന്ധി ചാരിറ്റബിൽ ട്രസ്റ്റ് ചെയർമാൻ രാജു കട്ടക്കയം ആയിരുന്നു.

വെള്ളരിക്കുണ്ട് സെന്റ് ജുഡ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ 94 വർഷത്തെ ഹ്യുമാനിറ്റിസ് ബാച്ച് വിദ്യാർഥിക്കളും അധ്യാപകരും ചേർന്ന് വീടിന്റെ കോൺക്രീറ്റ് ജോലികൾക്കുള്ള മുഴുവൻ സിമൻ്റും എത്തിച്ചു നൽകി.

ബാങ്ക് അക്കൗണ്ട് വഴി ലഭിച്ച സഹായം കൊണ്ട് കമ്പിയും വാങ്ങിയതോടെ എൽസി ദേവസ്യയുടെ പണി പൂർത്തീകരിക്കാൻ പറ്റാത്തവീട് യാഥാർഥ്യമാവുകയും

No comments