നാടക് കാസർഗോഡ് ജില്ലാ മെമ്പർഷിപ്പ് പ്രവർത്തനത്തിന് തുടക്കം ജില്ലയിലെ മുതിർന്ന നാടക പ്രവർത്തകൻ പി.വി.കെ പനയാൽ ആദ്യ മെമ്പർഷിപ്പ് ഏറ്റുവാങ്ങി
കാഞ്ഞങ്ങാട്: 2021-23 വർഷത്തെ നാടക് കാസർകോട് ജില്ലാ മെമ്പർഷിപ്പ് പ്രവർത്തനത്തിന് തുടക്കമായി.ജില്ലയിലെ മുതിർന്ന നാടക പ്രവർത്തകൻ പി.വി.കെ പനയാൽ ആദ്യ മെമ്പർഷിപ്പ് ഏറ്റുവാങ്ങി.പി.വി.കെ പനയാൽ മാസ്റ്ററുടെ വീട്ടിൽ വെച്ച് കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടന്ന ലളിതമായ ചടങ്ങിലാണ് ജില്ലാതല മെമ്പർഷിപ്പ് വിതരണത്തിൻ്റെ ഉദ്ഘാടനം നടന്നത്.നാടക് ജില്ലാ പ്രസിഡണ്ട് റഫീഖ് മണിയങ്കാനം, സെക്രട്ടറി പി വി അനുമോദ്,ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉദയൻ കാടകം എൻ കെ ജയദീപ്, വേലായുധൻ പുല്ലൂർ എന്നിവർ പങ്കെടുത്തു. സപ്തംബർ ഒന്നു മുതൽ ഒക്ടോബർ ഒന്നു വരെയാണ് സംസ്ഥാനത്ത് മെമ്പർഷിപ്പ് പ്രവർത്തനം നടക്കുന്നത്.
No comments