Breaking News

നായ്ക്കയം ഗവ.എൽ.പി.സ്കൂളിൽ പ്രീ പ്രൈമറി ആക്ടിവിറ്റി കോർണർ ഉദ്ഘാടനം ചെയ്തു


അട്ടേങ്ങാനം: ആദിവാസി മേഖലയിലെ വിദ്യാർത്ഥികൾ പഠിക്കുന്ന നായിക്കയം ഗവൺമെൻ്റ് പ്രൈമറി സ്കൂളിലെ പ്രീ പ്രൈമറി ക്ലാസുകളിലേക്ക് സമഗ്ര ശിക്ഷ കേരള ബി ആർ സി ഹോസ്ദുർഗ് അനുവദിച്ച പ്രവർത്തന മൂലകളുടെ ഉദ്ഘാടനം ബി.ആർ.സി ട്രെയിനർ രാജഗോപാലൻ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് സി. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ മുൻ പി.ടി.എ പ്രസിഡണ്ട് പി.ഉണ്ണികൃഷ്ണൻ, എം.പി ടി.എ പ്രസിഡണ്ട് ശ്രീമതി സുജിത ,മിനി എം,എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആഹ്ലാദകരമായ അന്തരീക്ഷത്തിൽ കളി രീതിയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി പഞ്ചേന്ദ്രിയ അനുഭവങ്ങൾ കുട്ടികൾക്ക് ഓൺലൈൻ ക്ലാസിൽ ഈ പഠനോപകരണങ്ങൾ പ്രയോജനപ്പെടുത്തbക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തന കോർണറുകൾ സജ്ജീകരിച്ചത് 'അഭിനയ മൂല, നിർമ്മാണ മൂല, ചിത്രകലാമൂല സംഗീത മൂല. വായന മൂല, ഗണിതമൂല, ശാസ്ത്ര മൂല എന്നിങ്ങനെ ഏഴോളം മൂലകളിലെ പഠനോപകരണങ്ങൾ ഇനി മുതൽ കുട്ടികളുടെ ഓൺലൈൻ ക്ലാസുകൾക്ക് പ്രയോജനപ്പെടുത്തും ചടങ്ങിൽ ഹെഡ്മിസ്ട്രസ് പി.സി വിജയമ്മ സ്വാഗതവും എസ്.ആർ ജി' കൺവീനർ സ്വാതി മോഹൻ നന്ദിയും പറഞ്ഞു

No comments