Breaking News

നീലേശ്വരം മിനി സിവിൽ സ്റ്റേഷൻ നിർമാണം: പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു


നീലേശ്വരം: നീലേശ്വരം മിനി സിവിൽസ്റ്റേഷൻ നിർമാണ പദ്ധതിയുടെ ഭാഗമായി പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.പി.ഡബ്ല്യു.ഡി. കെട്ടിടവിഭാഗം അസി. എൻജിനീയർ സി.ബിജു, ഓവർസീയർ വിക്ടോറിയ, ഇൻവെസ്റ്റിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ ബാബു ചീക്കോത്ത്, ജിതേഷ് ബാബു, പി.കെ.ജിംന എന്നിവരാണ് പരിശോധനയ്ക്കെത്തിയത്. എം.രാജഗോപാലൻ എം.എൽ.എ.യുടെ നിർദേശത്തെത്തുടർന്നാണ് നീലേശ്വരത്ത് മിനി സിവിൽസ്റ്റേഷൻ നിർമിക്കുന്നതിനായി സംസ്ഥാന ബജറ്റിൽ അഞ്ചുകോടിരൂപ അനുവദിച്ചത്.നീലേശ്വരം വില്ലേജ് ഓഫീസ് നിലവിൽ പ്രവർത്തിക്കുന്ന മെയിൻ ബസാറിലെ സ്ഥലത്താണ് നിർദിഷ്ട സിവിൽ സ്റ്റേഷൻ പണിയുക. പരിശോധന പൂർത്തീകരിച്ച് രൂപരേഖയുണ്ടാക്കി സർക്കാരിന് സമർപ്പിക്കും. അനുമതി ലഭ്യമാകുന്ന മുറയ്ക്ക് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും.

No comments