Breaking News

നീലേശ്വരത്ത് സ്ത്രീ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍


നീലേശ്വരം: നീലേശ്വരത്ത് സ്ത്രീ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍. പേരോല്‍ വട്ടപ്പൊയിലിലെ അഴീക്കോടന്‍ രുഗ്മിണി (60) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ വീട്ടുകാര്‍ എഴുന്നേറ്റ് രുഗ്മിണിയെ തിരക്കിയപ്പോഴാണ് ദേഹമാകെ പൊള്ളലേറ്റ നിലയില്‍ കണ്ടത്. നീലേശ്വരം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പരിശോധനയ്ക്കായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സഹോദരങ്ങള്‍: ശ്രീധരന്‍, ശാരദ, രാധ, പരേതയായ രമണി.

No comments