Breaking News

പരപ്പ തോടംചാലിലെ രഞ്ജിത്തിന് ഇനി വെളിച്ചത്തിരുന്ന് പഠിക്കാം; വീട്ടിൽ വൈദ്യുതി എത്തിച്ച് പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം പ്രവർത്തകർ


 

പരപ്പ: തോടംചാലിലെ കുഞ്ഞിരാമൻ നാരായണി ദമ്പതിമാരുടെ മകനായ രഞ്ജിത്തിന്റെ വീട്ടിൽ ഇന്നലെയാണ് പരപ്പ പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം പ്രവർത്തകർ വൈദ്യുതിയെത്തിച്ചത്.
വർഷങ്ങളായി വൈദ്യുതിക്ക് കാത്തു നിന്ന ഇവർക്ക് പ്രിയദർശിനിയുടെ ഇടപെടലാണ് വൈദ്യുതി എത്താൻ തുണയായത്. ഇക്കഴിഞ്ഞ സ്കൂൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ അർഹരായ സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന സമയത്താണ് കുഞ്ഞിരാമന്റെ വീട്ടിൽ വൈദ്യുതി ഇല്ല എന്ന കാര്യം ഫോറം പ്രവർത്തകരുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ പ്രവർത്തകർ സെക്ഷൻ ഓഫീസുമായി ബന്ധപ്പെടുകയും ആവശ്യമായ രേഖകൾ അധികാരികൾ മുഖേന ശരിയാക്കുകയും ചെയ്തു. തുടർന്ന് വൈദ്യുതീകരണ പ്രവർത്തികൾ ദ്രുതഗതിയിൽ പൂർത്തികരിച്ച് ഇന്നലെ വൈദ്യുതി എത്തിക്കുകയും ചെയ്തു. പ്രിയദർശിനിയുടെ ഭാരവാഹികളായ സിജോ പി ജോസഫ്, അനൂപ് പാലങ്കി, കുഞ്ഞികൃഷ്ണൻ കക്കാണത്ത്, ബാബു വീട്ടിയോടി, ജയേഷ് മാളൂർകയം തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

No comments