Breaking News

പൊലീസ് മാന്യമായ ഭാഷ ഉപയോ​ഗിക്കണമെന്ന് ഹൈക്കോടതി നിർദേശം



പൊതുജനത്തോട് ഉള്ള പൊലീസ് പെരുമാറ്റത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി. ജനങ്ങളുമായി ഇടപെടുമ്പോള്‍ മാന്യമായ ഭാഷ പ്രയോഗിക്കണമെന്ന് കോടതിയുടെ നിർദേശം.


എടാ, എടി തുടങ്ങിയ വിളികള്‍ പാടില്ല. ഇതു സംബന്ധിച്ച് ഡിജിപി സർക്കുലർ ഇറക്കണമെന്നും കോടതിയുടെ നിർദേശം. പൊലീസ് അതിക്രമം ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് നടപടി.


കേരളത്തിൽ അടുത്തിടെ പൊലീസിന്റെ പെരുമാറ്റം സംബന്ധിച്ച് നിരവധി പരാതികളാണ് ഉയർന്ന് വന്നിട്ടുള്ളത്. പൊലീസിനെതിരെ വ്യാപക പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ പരാമർശം.



ആറ്റിങ്ങലിൽ പിങ്ക് പൊലീസ് അച്ഛനെയും മൂന്നാംക്ലാസുകാരി മകളെയും റോഡിൽ പരസ്യവിചാരണ ചെയ്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും ഇടപെട്ടിരുന്നു. സംഭവത്തിൽ അന്വേഷണം നടത്താൻ ഡിജിപി ദക്ഷിണ മേഖല ഡിഐജി ഹർഷിത അട്ടല്ലൂരിയെ നിയോ​ഗിച്ചിരുന്നു.

No comments