Breaking News

വെസ്റ്റ്എളേരി പഞ്ചായത്ത് യൂത്ത് ലീഗിൻ്റെ യൂത്ത്കോൺഫറൻസ് മൗക്കോട് വച്ച് നടന്നു യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂർ ഉദ്ഘാടനം ചെയ്തു


കുന്നുംകൈ: മുസ്ലിം യൂത്ത് ലീഗ് വെസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റിയുടെ യൂത്ത് കോൺഫറൻസ്  മൗക്കോട് മർഹും ഷെഫീഖ് നഗറിൽ വെച്ച് നടന്നു. കാസർഗോഡ് ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് അസീസ് കളത്തൂർ  പരിപാടി ഉദ്ഘാടനം ചെയ്തു. അബൂട്ടി മാഷ് ശിവപുരം മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് അബൂബക്കർ കാക്കടവ് മുഖ്യാതിഥിയായി. ജാതിയിൽ ഹസൈനാർ എ.ദുൽകിഫിലി, എ.വി.അബ്ദുൾ ഖാദർ, പി.ഉമർ മൗലവി എം.കെ.റാഷിദ്, മുഹമ്മദലി പെരുമ്പട്ട, എ.പി.കെ.ശിഹാബ്,എം.അബൂബക്കർ,ഗ്ലോബൽ കെ.എം.സി.സി പ്രസിഡൻ്റ് ടി.എച്ച്.ഖാദർ, ട്രഷറർ അഷ്റഫ് കാക്കടവ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.സി.ഇസ്മായിൽ, മെമ്പർമാരായ റൈഹാനത്ത് ടീച്ചർ, എം.വി.ലിജിന കെ.പി.അഹമ്മദ്, സാബിത്ത് പെരുമ്പട്ട, തുടങ്ങിയവർ സംബന്ധിച്ചു.

No comments