Breaking News

അംഗങ്ങളുടെ മക്കളിൽ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് രാജപുരം പ്രസ്ഫോറം

രാജപുരം: പ്രസ് ഫോറം അംഗങ്ങളുടെ മക്കളിൽ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ  ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. എസ്എസ് എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ ആൻ മരിയ സജി, എം.കാർത്തിക, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വന്ദിത ശിവദാസ് എന്നിവർ അനുമോദനം ഏറ്റുവാങ്ങി. ചടങ്ങിൽ പ്രസ് ഫോറം പ്രസിഡന്റ് രവീന്ദ്രൻ കൊട്ടോടി അധ്യക്ഷത വഹിച്ചു.  മുൻ പ്രസിഡന്റ് എ.കെ.രാജേന്ദ്രൻ ഉപഹാരം കൈമാറി. സെക്രട്ടറി ജി.ശിവദാസൻ, ട്രഷറർ സണ്ണി ജോസഫ് , ജോയിന്റ് സെക്രട്ടറി സുരേഷ് കൂക്കൾ, വൈസ് പ്രസിഡന്റ് ഇ.ജി.രവി, മുൻ സെക്രട്ടറി എം.പ്രമോദ് കുമാർ,  അംഗങ്ങളായ രാജേഷ് ഓട്ടമല, കെ.പി.നൗഷാദ്, സജി ജോസഫ് എന്നിവർ പ്രസംഗിച്ചു.

No comments