Breaking News

ഉന്നത വിജയികൾക്ക് വെള്ളരിക്കുണ്ടിൽ പ്രതിഭാ സംഗമം ഒരുക്കി കോൺഗ്രസ് കിനാനൂർ കരിന്തളം പത്താം വാർഡ് കമ്മിറ്റി


വെള്ളരിക്കുണ്ട്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ കരിന്തളം പഞ്ചായത്ത്‌ പത്താം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്ളസ്ടു, എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ 20 ഓളം വിദ്യാർത്ഥികളുടെ പ്രതിഭാസംഗമം വെള്ളരിക്കുണ്ട് കാസിനോ ഓഡിറ്റോറിയത്തിൽ നടന്നു. കാസർഗോഡ് ഡി.സി.സി മെംബർ സി.വി.ഭാവനൻ ഉദ്ഘാടനം ചെയ്തു. മാലോം ഗവ. എച്ച്‌.എസ് ഹെഡ്മിസ്ട്രസ് സിൽബി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. വാർഡ് പ്രസിഡന്റ് വിജി കിഴക്കുംകര അദ്ധ്യക്ഷം വഹിച്ചു.കോൺഗ്രസ്‌ കാഞ്ഞങ്ങാട് ബ്ളോക്ക് വൈസ് പ്രസിഡന്റ് ബാബൂ കോഹീന്നൂർ, പഞ്ചായത്ത് മെംബർ സിൽവി ജോസഫ് ,രാമചന്ദ്രൻ പന്നിത്തടം,മണ്ഡലം സെക്രട്ടറി  കെ.ജെ.ബേബി,വാർഡ് ,സെക്രട്ടറി ബെന്നി പ്ളാമൂട്ടിൽ സണ്ണി വടക്കേമുറി ,റോയിച്ചൻ നരിക്കുഴി,ബേബി കൈതക്കുളം എന്നിവർ ആശംസയർപ്പിച്ചു പ്രസംഗിച്ചു. കുട്ടികൾക്ക് മെമെൻ്റോയും സമ്മാനങ്ങളും നല്കി.

No comments