Breaking News

അമ്പലത്തറ സ്ക്കൂളിൽ നിന്ന് വിജയിച്ച കുട്ടികൾക്കെല്ലാം ആദരവ് നൽകി 'കുടിയന്മാർ' വാട്സ്ആപ് കൂട്ടായ്മ


അമ്പലത്തറ: ഈ വർഷത്തിൽ അമ്പലത്തറ ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി  സ്കൂളിൽ നിന്നും വിജയിച്ചവരേയും,ഹയർ സെക്കണ്ടറി തുല്യത പരീക്ഷയിൽ ഉന്നത വിജയം നേടി നാടിന് അഭിമാന നേട്ടം കൈവരിച്ച വന്ദനക്കും,രഞ്ചുവിനും അമ്പലത്തറ കുടിയന്മാർ വാട്സാപ്പ് കൂട്ടായ്മ ഉപഹാരം നൽകി ആദരിച്ചു. ചുണ്ണംകുളത്ത് കവി വേണുഗോപാൽ ഉൽഘാടനം ചെയ്തു. ആനക്കല്ലിൽ ആർ.ഐ.ബി.കെ മുൻ സംസ്ഥാന സെക്രട്ടറി ശരത്തും, മലയാക്കോൾ ഭാഗത്തു സി.പി.ഐ.എം മുൻ ബ്രാഞ്ചു സെക്രട്ടറി സുനിൽ മലയാക്കോളും ഉൽഘാടനം ചെയ്തു. കുടിയന്മാർ വാട്സ്ആപ്പ് കൂട്ടായ്മ അംഗങ്ങളായ മഞ്ജുനാഥ്‌ ആനക്കല്ല്, മധു മലയാക്കോൾ, വിനോദ് മുതിരക്കാൽ, ഷിജു പാറപ്പള്ളി, സുനില്‍ മലയാക്കോൾ,പശുപാലൻ ചുണ്ണംകുളം,  കുമാര്‍, ചന്ദ്രൻ കണ്ണോത്‌  എന്നിവർ പങ്കെടുത്തു.

No comments