Breaking News

നീലേശ്വരം ബ്ലോക്കിന്റെ വിവിധ പദ്ധതികളിലേക്ക് അപേക്ഷിക്കാം ; വിവിധ വാർഷിക പദ്ധതികളായ സ്‌കോളർഷിപ്പ്, യുവജനങ്ങളുടെ ഗ്രൂപ്പുകൾക്ക് വാദ്യോപകരണങ്ങൾ, മത്സ്യവില്പനയ്ക്ക് ഓട്ടോറിക്ഷ എന്നിവയിലേക്ക് നേരിട്ട് അപേക്ഷ ക്ഷണിച്ചു

നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ വാർഷിക  പദ്ധതികളായ സ്‌കോളർഷിപ്പ്, യുവജനങ്ങളുടെ ഗ്രൂപ്പുകൾക്ക് വാദ്യോപകരണങ്ങൾ,  മത്സ്യവില്പനയ്ക്ക് ഓട്ടോറിക്ഷ എന്നിവയിലേക്ക് പട്ടികജാതി വിഭാഗം ഗുണഭോക്താക്കളിൽനിന്നും  നേരിട്ട് അപേക്ഷ ക്ഷണിച്ചു.


 സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് 

ഐ ടി ഐ, പോളിടെക്‌നിക് ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണ ബിരുദം എന്നീ കോഴ്സുകൾക്ക് കേരളത്തിലോ, കേരളത്തിന് പുറത്തോ പഠിക്കുന്ന    പട്ടികജാതി  വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.  മുൻ വർഷങ്ങളിൽ അപേക്ഷിച്ചവർ അപേക്ഷിക്കേണ്ടതില്ല.


പട്ടികജാതി യുവജനങ്ങളുടെ രജിസ്ട്രേഡ് ഗ്രൂപ്പുകൾക്ക് സ്വയംതൊഴിൽ നൽകുന്നതിന്റെ ഭാഗമായി വാദ്യോപകരണങ്ങൾ വാങ്ങി നൽകുന്നു.  40 വയസ്സിൽ താഴെ പ്രായമുളളവർ ഉൾപ്പെടുന്ന രജിസ്ട്രേഡ് ഗ്രൂപ്പുകൾക്ക് അപേക്ഷിക്കാം. 


ഗ്രൂപ്പുകൾക്ക് മത്സ്യവില്പനയ്ക്ക് ഓട്ടോറിക്ഷ നൽകുന്ന പദ്ധതിയിലേക്ക് മത്സ്യതൊഴിലാളി/അനുബന്ധ മത്സ്യതൊഴിലാളി സംഘങ്ങൾ, ഗ്രൂപ്പുകൾ പുരുഷ/വനിതാ എസ്.എച്ച്.ജി, കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങിയവയിലെ  ഗ്രൂപ്പുകൾക്ക് അപേക്ഷിക്കാം. 

അപേക്ഷാ ഫോമിനും മറ്റു വിവരങ്ങൾക്കുമായി 8547630174, 04672 280 722,  എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.  അപേക്ഷകൾ, ആവശ്യമായ അനുബന്ധ രേഖകൾ സഹിതം  സെപ്റ്റംബർ 30  ന് വൈകീട്ട് അഞ്ചിനകം നീലേശ്വരം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ലഭിക്കണം.

No comments