Breaking News

എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ച് ബളാൽ എൻ.എസ്.എസ് കരയോഗം

വെള്ളരിക്കുണ്ട്: ബളാൽ എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗത്തിൽ വെച്ചു  എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ കരയോഗം പരിധിയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും ഉപഹാര സമർപ്പണവും നടത്തി. കരയോഗം പ്രസിഡന്റ് പി.കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ ദിവാകരൻ നായർ സ്വാഗതവും റിപ്പോർട്ടും വായിച്ചവതരിപ്പിച്ചു. ഹൊസ്ദുർഗ് താലൂക്ക് യൂണിയൻ സെക്രട്ടറി ആർ. മോഹൻകുമാർ ഉപഹാരങ്ങൾ വിതരണം ചെയ്തു. കരയോഗത്തിൽ നിന്നും ബളാൽ ഗ്രാമപഞ്ചായത്തിലേക്കു തിരഞ്ഞെടുത്ത മെമ്പർ, ശ്രീമതി പദ്മാവതി മധുസൂദനനെ യൂണിയൻ സെക്രട്ടറി പൊന്നാട ചാർത്തി  ആദരിച്ചു. ആർ മോഹൻ കുമാർ മുഖ്യപ്രഭാഷണം നടത്തി. പുതിയ ഭാരവാഹികളായി വി.മാധവൻ നായർ പ്രസിഡന്റ്,. പി.വേണുഗോപാലൻ നായർ വൈ.പ്രസിഡന്റ്., പി. മധുസൂദനൻ നായർ സെക്രട്ടറി., സി നാരായണൻ നായർ ജോ.സെക്രട്ടറി. എ. സുകുമാരൻ നായർ ഖജാൻജി. എന്നിവരെ യോഗത്തിൽ നിന്നും തെരഞ്ഞെടുത്തു കെ.മാധവൻ നായർ ആശംസയർപ്പിച്ചു സംസാരിച്ചു. സി നാരായണൻ നായർ നന്ദിയും പറഞ്ഞു

No comments