Breaking News

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71മത് ജന്മദിനം വെള്ളരിക്കുണ്ട് ഗാന്ധിഭവൻ അന്തേവാസികൾക്കൊപ്പം ചിലവഴിച്ച് ബിജെപി ബളാൽ പഞ്ചായത്ത് കമ്മിറ്റി പ്രവർത്തകർ


വെള്ളരിക്കുണ്ട്: ബിജെപി ബളാൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് മങ്കയം ഗാന്ധിഭവൻ ലവ് & കെയറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71 ആം ജന്മദിനം അന്തേവാസികൾക്കൊപ്പം കേക്ക് മുറിച്ച് മധുരം പങ്കിട്ട് അന്നദാനം നടത്തി ആഘോഷിച്ചു .ചടങ്ങ് കർഷകമോർച്ച ജില്ലാ പ്രസിഡണ്ട് വി.കുഞ്ഞിക്കണ്ണൻ  ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു.  ഗാന്ധിഭവൻ യൂണിറ്റ് സെക്രട്ടറി സണ്ണി മങ്കയം സ്വാഗതം പറഞ്ഞു പഞ്ചായത്ത് സെക്രട്ടറി മനോജ് പി,  ബി എം എസ് യൂണിറ്റ് പ്രസിഡന്റ് രാജ്കുമാർ, ശ്യാം കൃഷ്ണ ദയാൽ എന്നിവർ സംസാരിച്ചു , ഗാന്ധിഭവൻ യൂണിറ്റ് മാനേജർ ഗംഗ ജെ.പി നന്ദി പറഞ്ഞു.

No comments