അദ്ധ്യാപകദിനത്തിൽ അദ്ധ്യാപകരെ ആദരിച്ച് കെ എസ് യു മാലോത്ത് കസബ പൂർവ വിദ്യാർത്ഥി വാട്സാപ് കൂട്ടായ്മ
വള്ളിക്കടവ് :അദ്ധ്യാപകദിനത്തിൽ സ്നേഹദരവുമായി കെ എസ് യു മാലോത് കസബ പൂർവ വിദ്യാർത്ഥി കൂട്ടായ്മ.കസബ സ്കൂളിൽ സേവനം അനുഷ്ടിച്ച അദ്യപകരെ വീട്ടിൽ ചെന്ന് ഷാൾ അണിയിച്ച് ആദരിച്ചു.വിരമിച്ച അദ്ധ്യാപകരായ ടി കെ എവുജിൻ, സെലിൻ എവുജിൻ, ജോർജ് കൊല്ലക്കൊമ്പിൽ, മേരി ജോർജ് എന്നിവരെയാണ് ആദരിച്ചത്. കൂട്ടായ്‌മ അംഗങ്ങൾ ആയ ഡാർലിൻ ജോർജ് കടവൻ, ഗിരീഷ് വട്ടക്കാട്ട്, സോമേഷ്, അമൽ പാരത്താൽ, സുബിത് ചെമ്പകശേരി, ജോമോൻ പിണക്കാട്ട് പറമ്പിൽ, ജോസഫ് പന്തലാടി എന്നിവർ പങ്കെടുത്തു.
No comments