Breaking News

ബിജെപി ബളാൽ 𝟏𝟏𝟐-ാം ബൂത്ത്‌ കമ്മിറ്റിയുടെ ഇടപെടൽ: ബളാൽ -പാലച്ചുരം റോഡരികിലെ കാടുകൾ വെട്ടിത്തെളിക്കുന്ന പ്രവർത്തി ആരംഭിച്ചു


വെള്ളരിക്കുണ്ട്: ബളാൽ-പൂടംകല്ല്  റോഡിൽ ബളാലിൽ നിന്നും പാലച്ചുരം തട്ട് വരെയുള്ള റോഡിന്റെ ഇരുവശത്തും വലിയ തോതിൽ കാട് വളർന്നു റോഡിലേക്ക് തൂങ്ങി നിൽക്കുന്നതിനാൽ ഇതുവഴിയുള്ള യാത്ര വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു.ഈ ദുരവസ്ഥയ്ക്ക് ബിജെപി ബളാൽ 𝟏𝟏𝟐-ാം ബൂത്ത്‌ കമ്മിറ്റിയുടെ സംയോചിത ഇടപെടലിൽ  വിരാമം  ആയിരിക്കുകയാണ്.ബളാൽ മുതൽ പാലച്ചുരംതട്ട് വരെയുള്ള റോഡിന്റെ ഇരു വശത്തുമുള്ള  കാട് കൊത്തി പൊതുജനങ്ങളുടെ യാത്രാ ക്ലേശം ഒഴിവാക്കണം എന്നു ആവശ്യപ്പെട്ട് ബിജെപി ബളാൽ 𝟏𝟏𝟐-ാം ബൂത്ത്‌ കമ്മിറ്റി ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റിന് നിവേദനം സമ്മർപ്പിച്ചിരുന്നു. ഇതിന്റെ തുടർനടപടിയായി ഇന്നു ബളാൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബളാൽ മുതൽ പാലച്ചുരം തട്ട് വരെയുള്ള റോഡിന്റെ ഇരു വശവുമുള്ള കാട് കൊത്തൽ ആരംഭിച്ചിട്ടുണ്ട്.

No comments