Breaking News

ഹണി ട്രാപ്പിലൂടെ പണം തട്ടിയ അമ്പലത്തറ സ്വദേശിനി പിടിയിൽ


ഹണി ട്രാപ്പില്‍പ്പെടുത്തി വൈക്കം സ്വദേശിയില്‍ നിന്നും പണം തട്ടിയെടുത്ത കേസില്‍ കാസര്‍കോട് സ്വദേശിനിയടക്കം രണ്ടുപേര്‍ കൂടി അറസ്റ്റില്‍. ഒളിവില്‍ കഴിയുകയായിരുന്ന അമ്പലത്തറ ഗുരുപുരത്തെ മുണ്ടയ്ക്കമ്യാല്‍ വീട്ടില്‍ രജനി (28), കൂവപ്പള്ളി പെണ്ടാനത്ത് വീട്ടില്‍ സുബിന്‍ (35) എന്നിവരാണ് അറസ്റ്റിലായത്. രജനി ഗൃഹനാഥനോട് ഫോണിലൂടെ അടുപ്പം സ്ഥാപിച്ച് ചേര്‍ത്തല ഒറ്റപ്പൂന്നയിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയും കൂടെ നിന്ന് ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി 1,35,000 രൂപ കൈക്കലാക്കിയെന്നുമാണ് കേസ്. സെപ്തംബര്‍ 28-നാണ് കേസിനാസ്പദമായ സംഭവം. കേസിലെ മറ്റൊരു പ്രതിയായ എറണാകുളം പുതുവൈപ്പ് തോണിപ്പാലത്തിനു സമീപം തുറയ്ക്കല്‍ വീട്ടില്‍ ജസ്ലിന്‍ ജോസഫ് (41) നേരത്തെ അറസ്റ്റിലായിരുന്നു.


No comments