Breaking News

'തെരുവ്നായ ശല്യത്തിന് പരിഹാരമുണ്ടാക്കാനുള്ള നടപടി വേണം' സി.പി.ഐ.എം ഇടത്തോട് ബ്രാഞ്ച് സമ്മേളനം സമാപിച്ചു ബ്രാഞ്ച് രണ്ടായി വിഭജിച്ച് ഈസ്റ്റ് - എ. മധു, വെസ്റ്റ് - ദാമോദരൻ കൊടക്കൽ എന്നിവർ സെക്രട്ടറിമാരായി


പരപ്പ: കുട്ടികൾക്കും കാൽനടയാത്രക്കാർക്കും ഭീഷണി ഉയർത്തിക്കൊണ്ട് എടത്തോട് പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്. സ്കൂളുകൾ തുറക്കുന്നതോട് കൂടി സ്ഥിതിഗതികൾ രൂക്ഷമാകുമെന്നതിനാൽ ഈ വിഷയത്തിലുള്ള അനാസ്ഥ ഒഴിവാക്കി സാധാരണക്കാരുടെ സുരക്ഷയുറപ്പാക്കാനുള്ള നടപടികൾ അധികാരികളുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന്  സിപിഐ(എം) ഇടത്തോട് ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇടത്തോട് ഈസ്റ്റ്, വെസ്റ്റ് എന്നീ ബ്രാഞ്ചുകളായി നിലവിലെ ബ്രാഞ്ചിനെ വിഭജിച്ച് യഥാക്രമം മധു. എ, ദാമോദരൻ കൊടക്കൽ എന്നിവരെ സെക്രട്ടറിമാരായി സമ്മേളനം തെരഞ്ഞെടുത്തു.  സമ്മേളനത്തിൽ മുതിർന്ന സഖാക്കളായ മുല്ലച്ചേരി കുഞ്ഞമ്പു നായർ, ജോസഫ് മടത്തിശ്ശേരി, ഗോപിനാഥൻ നായർ എന്നിവരെയും മികച്ച പച്ചക്കറി കർഷകനുള്ള അവാർഡ് നേടിയ രാജു ചുമലപ്പറമ്പിലിനെയും ഡൽഹി കർഷക സമരത്തിൽ പങ്കെടുത്ത ദാമോദരൻ കൊടക്കൽ, ജോസഫ് ഷെല്ലി എന്നിവരെയും ആദരിച്ചു.

സി പി ഐ(എം) ഏരിയാ കമ്മിറ്റിയംഗം സഖാവ് കെ.കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ച സമ്മേളനത്തിൽ ലോക്കൽ കമ്മിറ്റിയംഗങ്ങളായ സാബു കെ.സി, പി.കെ രാമചന്ദ്രൻ, പ്രശാന്ത് വയലിൽ, പാർവതി, സജിനി, അനിത, രമ്യ മധു, സണ്ണി മങ്കയം, ടി.മോഹനൻ എന്നിവർ സംബന്ധിച്ചു.

No comments