Breaking News

കുന്നുംകൈ ചെന്നടുക്കം ഏ കെ ജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ വാർഷിക ജനറൽ ബോഡി യോഗം ക്ലബ്ബിൽ വെച്ച് ചേർന്നു


ചെന്നടുക്കം എ കെ ജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ വാർഷിക ജനറൽ ബോഡി യോഗം ക്ലബ്ബിൽ വെച്ച് ചേർന്നു. യോഗം സി പി ഐ എം ഭീമനടി ലോക്കൽ സെക്രട്ടറി സി വി ശശിധരൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വാർഡ് മെമ്പർ അഖില സി വി ഉപഹാരം നൽകി അനുമോദിച്ചു. കെ എസ് ആർ ടി സി കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്ന് ചെന്നടുക്കത്തേക്ക് ബസ്സ് സർവീസ് ആരംഭിക്കണമെന്നും, താലോലപൊയിലിൽ പഞ്ചായത്ത്‌ ഏറ്റെടുത്ത സ്ഥലത്ത് വനിതാ ഐ ടി ഐ യുടെ നിർമ്മാണം എത്രയും പെട്ടെന്ന് നടത്തണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

No comments