Breaking News

സി.പി.എമ്മും കോൺഗ്രസും സേവാസമിതിയും കൈകോർത്തു; ബളാൽ സ്ക്കൂൾ ക്ലീനായി


 


വെള്ളരിക്കുണ്ട്: സ്ക്കൂൾ തുറക്കുന്നതിന് മുന്നോടിയായി ബളാൽ ഗവ.ഹയർ സെക്കണ്ടറി സ്ക്കുളും പരിസരവും ശുചീകരിച്ചു. ബളാലിലെ കോൺഗ്രസ് പ്രവർത്തകരും സി.പി.ഐ.എം പ്രവർത്തകരും അംബികാ നഗർ സേവാസമിതി പ്രവർത്തകരും കൈകോർത്താണ് ബളാൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പരിസരവും ഹൈസ്ക്കൂൾ യു.പി സ്കൂൾ പരിസരവും ശുചീകരിച്ചത്. സ്ക്കൂൾ പരിസരത്തെ അപകടകരമായ മരങ്ങളുടെ ശിഖരങ്ങൾ വെട്ടിയും പുല്ലുകളും കാടുകളും വൃത്തിയാക്കിയും വാട്ടർ ടാങ്ക് ശുചീകരിച്ചും ക്ലാസ് മുറികൾ വൃത്തിയാക്കിയുമാണ് ബളാലിലെ രാഷ്ട്രീയ കക്ഷി പ്രതിനിധികളും അംബികാ നഗർ സേവാസമിതി പ്രവർത്തകരും ഉൾപ്പടെ ജനകീയ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി നാടിന് മാതൃകയായത്.

No comments