Breaking News

‘കരുതലോടെ മുന്നോട്ട്': കുട്ടികൾക്കായുള്ള ഹോമിയോപ്പതി വകുപ്പിൻ്റെ ഇമ്യൂണിറ്റി ബൂസ്റ്റർ വിതരണത്തിന് തുടക്കം

സ്‌കൂൾ തുറക്കുമ്പോൾ വിദ്യാർഥികൾക്ക് പ്രതിരോധമൊരുക്കാൻ ‘കരുതലോടെ മുന്നോട്ട്' പദ്ധതിയിലൂടെ ഹോമിയോപ്പതി വകുപ്പ്  ഇമ്യൂണിറ്റി ബൂസ്റ്റർ വിതരണം നടത്തുന്നു. ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്ററിന് വേണ്ടി രക്ഷിതാക്കൾ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യണം.  രജിസ്റ്റർ ചെയ്യുന്ന സമയത്തുതന്നെ തൊട്ടടുത്ത് മരുന്ന് വിതരണത്തിനുള്ള കിയോസ്‌കും സമയവും തെരഞ്ഞെടുക്കുന്നതിന് സൗകര്യമുണ്ടാകും. ആയുഷ് ഹോമിയോപ്പതി വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മരുന്ന് വിതരണത്തിനായി 25 മുതൽ 27വരെ പ്രത്യേക ഡ്രൈവ് നടത്തും.  പദ്ധതിയുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ   കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി അധ്യക്ഷനായി. നാഷണൽ ആയുഷ് മിഷൻ ജില്ലയ്‌ക്ക്‌ 12 ലക്ഷം രൂപയുടെ മരുന്നും ഓരോ സർക്കാർ ഡിസ്പെൻസറിക്കും 10000 രൂപ വീതവും സർക്കാർ ആശുപത്രിക്കു 70000 രൂപയുമാണ് ലഭ്യമാക്കുന്നത്. നാഷണൽ ആയുഷ് മിഷൻ ഡിപിഎം ഡോ. അനിന ത്യാഗരാജ്, ചാർജ് മെഡിക്കൽ ഓഫീസർ ഡോ. ജിബിൽ എന്നിവർ പദ്ധതി വിശദീകരിച്ചു 

No comments