Breaking News

ചെറുപനത്തടി സെന്റ്‌.മേരീസ് ആർട്സ്& സയൻസ് കോളേജ് എൻ.എസ്.എസ് നേതൃത്വത്തിൽ ബളാന്തോട് ഗവ.ഹയർ സെക്കന്ററി സ്ക്കൂളും പരിസരവും ശുചീകരിച്ചു


രാജപുരം: ചെറുപനത്തടി സെന്റ്‌ മേരീസ് ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്. എസ്  (നമ്പർ108)ന്റെ നേതൃത്വത്തിൽ ഏകദിന ശ്രമദാനം നടത്തി.  ശ്രമ ദാനത്തിന്റെ ഭാഗമായി നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി  ബളാന്തോട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി ക്ലാസ്സ്‌ റൂമുകളും പരിസരവും ശുചീകരിച്ചു. പനത്തടി പഞ്ചായത്ത്‌ മെമ്പർ വേണുഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. ബളാന്തോട് ഹയർ സെക്കന്ററി സീനിയർ അസിസ്റ്റന്റ് സുനിൽ കുമാർ അധ്യഷത വഹിച്ചു.   കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ജീവ ചാക്കോ സ്വാഗത പ്രസംഗം നടത്തി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഹിമമേരി ഫിലിപ്പ്, ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസ്സർ മാരായ ജൂലി മോൾ പിവി, അനുജിത് ശശിധരൻ, ബിനു പി വർഗീസ്, അഞ്ജു ചന്ദ്രൻ എന്നിവർ പങ്കാളികളായി. സെൻറ് മേരീസ്‌ കോളേജ്  ഡയറക്ടർ ഫാദർ ഷിബു മണ്ണഞ്ചേരിൽ നന്ദി അറിയിച്ചു.

No comments