Breaking News

ഹുബ്ബു റസൂൽ ക്യാമ്പയിൻ; ചുള്ളിക്കര അയ്യങ്കാവ് മസ്ജിദിൽ പതാക ഉയർത്തി


ചുള്ളിക്കര:  നബിദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് അയ്യങ്കാവ് ഇസ്സത്തുൽ ഇസ്ലാം മസ്ജിദിൽ ജുമുഅ നിസ്കാരശേഷം മസ്ജിദ് കമ്മിറ്റി പ്രസിഡന്റ്‌ കെ. അബ്ദുല്ല ഹാജി പതാക ഉയർത്തി.


 കേരള മുസ്ലിം ജമാഅത്ത് സർക്കിൾ കമ്മിറ്റിയുടെ ഹുബ്ബുറസൂൽ ക്യാമ്പയിന്റെ ഭാഗമായി വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. മൗലിദ് പാരായണം,ബുർദ്ധ മജ്ലിസ്, സാംസ്‌കാരിക സമ്മേളനം, വിളംബരം, കുട്ടികളുടെ പരിപാടികൾ,ദഫ് മുട്ട്, നബിദിന സന്ദേശം, നബിദിന  പ്രസംഗങ്ങൾ,സമാപന സമ്മേളനം, തബറുക് വിതരണം തുടങ്ങിയ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

No comments