Breaking News

'പട്ടയ പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണം' കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം കമ്മറ്റി ചേമ്പേനയിൽ ബൂത്ത് സമ്മേളനം നടത്തി


ബിരിക്കുളം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം കമിറ്റിയുടെ നേതൃത്വത്തിൽ ചേമ്പേ ന യിൽ വച്ച് 179-ാം ബൂത്ത് സമ്മേളനം നടത്തി. പരപ്പ വില്ലേജിലെ കൂടോൽ പ്രദേശത്തെയും കിനാനൂർ വില്ലേജിലെ ചേമ്പന പ്രദേശത്തെയും ജനങ്ങളുടെ വർഷങ്ങളായുള്ള പട്ടയ പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് പ്രമേയത്തിലൂടെ സർക്കാരിനോടാവശ്യപെട്ടുചടങ്ങിൽ വച്ച് മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു.ബൂത്ത് പ്രസിഡന്റ് ബി. മനോഹരൻ അദ്ധ്യക്ഷനായി. കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മങ്ങാട് ഉത്ഘാടനം ചെയ്തു. ഡി സി.സി. നിർവ്വാഹക സമിതി അംഗം സി.വി. ഭാവനൻ, മണ്ഡലം പ്രസീഡന്റ് ഉമേശൻ വേളൂർ, കെ.പി.ബാലകൃഷ്ണൻ, സി.വി. ഗോപകുമാർ , സി.ഒ.സജി, ബാബു ചേമ്പേന , സി.വി.ബാലകൃഷ്ണൻ ,കെ.പി. ചിത്രലേഖ,  കെ.വിജയൻ , കെ.വി.ജയകുമാർ, പൊളളകട കുഞ്ഞികണ്ണൻ, സി. കുഞ്ഞിരാമൻ നായർ , കെ.പി.ഭാസ്ക്കരൻ, എം.ജനാർദ്ദനൻ തുടങ്ങിയവർ സംസാരിച്ചു.


ഭാരവാഹികൾ: ബി. മനോഹരൻ (പ്രസിഡന്റ്) ദീപാ ബൈജു , പി.കെ.സുധാകരൻ കാളാം മൂല( വൈസ് പ്രസിഡന്റ് ) എം.ജനാർദ്ദനൻ , സുരഷ്ചെന്ന കോട് (സെക്രട്ടറിമാർ) സി.വി.ദാമോധരൻ(ട്രഷറർ),സന്തോഷ് വരഞ്ഞൂർ ,രമ. എം, വിജീഷ് എം.വിജയൻ പി. കൂടോൽ, സുരേഷ് കാളിയാനം കമിറ്റി അംഗങ്ങൾ .

No comments