Breaking News

സി.പി.ഐ.എം ബേളൂർ ലോക്കൽ സമ്മേളനം ഒടയംചാലിൽ നടന്നു റബ്ബറിന് തറവില 300രൂപ ആക്കണമെന്ന് പ്രമേയം


ഒടയഞ്ചാൽ: സി.പി.ഐ.എം ബേളൂർ ലോക്കൽ സമ്മേളനം ഒടയംചാൽ ഗോപാലൻ നഗറിൽ നടന്നു.ജില്ല സെക്രട്ടറി എം.വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എച്ച്.നാഗേഷ് അധ്യക്ഷനായി. സി.സണ്ണി സ്വാഗതം പറഞ്ഞു. പി.ഗോപി അനുശോചന പ്രമേയവും, മധുസുദനൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. സമ്മേളനത്തിൽ, ഏരിയ സെക്രട്ടറി എം.ബി കൃഷ്ണൻ, ജില്ല കമ്മറ്റി അംഗം ഒക്ലാവ് കൃഷ്ണൻ, ഏരിയ കമ്മിറ്റി അംഗക്കളായ പി. ദാമോധരൻ, ജയചന്ദ്രൻ , ബാനം കൃഷ്ണൻ, യു.ഉണ്ണിക്യഷ്ണൻ, ശാന്തകുമാരി.ടി.കോരൻ. എന്നിവർ പങ്കെടുത്തു. എച്ച്.നാഗേഷിനെ ലോക്കൽ സെക്രട്ടറി ആയി ഐക്യകണ്ഠേന തിരഞ്ഞെടുത്തു.

റബ്ബറിന് തറവില 300രൂപ ആക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

No comments