Breaking News

എടത്തോട് കോളിയാറില്‍ ഡിവൈഎഫ്‌ഐയുടെ കരനെല്‍കൃഷിയുടെ കൊയ്ത്തുത്സവം സംസ്ഥാന സെക്രട്ടറി എ എ റഹീം ഉദ്ഘാടനം ചെയ്തു


പരപ്പ: ഡിവൈഎഫ്‌ഐ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മോണിംഗ് ഫാം യുവത കൃഷിയിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തിയ പരിപാടിയുടെ ഭാഗമായി പനത്തടി ബ്ലോക്കിലെ കാലിച്ചാനടുക്കം മേഖലയിലെ അട്ടക്കണ്ടം, കോളിയാര്‍, ക്ലീനിപ്പാറ എന്നീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ മാണിയൂര്‍ കെ പി ബാലകൃഷ്ണന്റെ ഉടമസ്ഥതയില്‍ കോളിയാറിലുള്ള എട്ടേക്കര്‍ സ്ഥലത്ത് നടത്തിയ കരനെല്‍ കൃഷിയുടെ കൊയ്ത്തുത്സവം ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ഉദ്ഘാടനം ചെയ്തു. ടി വി ജയചന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി ജെ സജിത്ത്, അഡ്വ ഷാലു മാത്യു, കോടോംബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.ദാമോദരൻ കെ.സബീഷ്, എം വി കൃഷ്ണന്‍, ഒക്ലാവ് കൃഷ്ണന്‍, സുരേഷ് വയമ്പ് തുടങ്ങിയവര്‍ സംസാരിച്ചു.

No comments