Breaking News

കോടോംബേളൂർ എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ നവജാത ശിശുക്കൾക്ക് പുതുതായി നൽകുന്ന വാക്സിനേഷന് തുടക്കമായി


എണ്ണപ്പാറ: കോടോം ബേളൂർ ഗ്രാമ പഞ്ചായത്തിൽ എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ നവജാത ശിശുക്കൾക്ക് പുതുതായി കൊടുത്തു തുടങ്ങുന്ന ന്യൂമോകോക്കൽ കൺ ജുഗേറ്റ് വാക്സിന് തുടക്കമായി. ഒന്നരമാസം പ്രായമുള്ള കുട്ടിക്ക്  വാക്സിൻ നൽകി കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദാമോദരൻ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ആരോഗ്യക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ ജയശ്രീ , വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷൈലജാ , മെഡിക്കൽ ഓഫീസർപ്രസാദ് തോമസ് , ഡോ.കൃപേഷ് , പി.എച്ച്.എൻ ശോഭന കെ.എസ്.  ഹെൽത്ത് ഇൻസ്പക്ടർ ജിഷ എന്നിവർ പങ്കെടുത്തു തുടർന്ന് എല്ലാ ബുധനാഴ്ചകളിലും വാക്സിൻ നൽകുന്നതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

No comments