Breaking News

മഹാനവമി, വിജയദശമി ആഘോഷങ്ങള്‍ക്ക് മലയോരത്തെ ക്ഷേത്രങ്ങൾ ഒരുങ്ങി

 വെള്ളരിക്കുണ്ട്: നവരാത്രി ഉത്സവത്തിന്റെ അവസാന നാളുകളായ മഹാനവമി, വിജയദശമി ആഘോഷങ്ങള്‍ക്കായി ക്ഷേത്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.മഹാനവമി ദിവസമായ വ്യാഴാഴ്ച്ച വാഹന പൂജയും വിജയദശമിയുടെ ഭാഗമായി വെള്ളിയാഴ്ച്ച  കുരുന്നുകളെ എഴുത്തിനിരുത്തലും ഗ്രന്ഥപൂജയുമാണ് ഈ രണ്ടു നാളുകളില്‍ ക്ഷേത്രങ്ങളിലെ പ്രധാന ചടങ്ങുകള്‍. 2020 മാര്‍ച്ച് മുതല്‍ അടഞ്ഞിരിക്കുന്ന സ്‌കൂളുകള്‍ നവംബര്‍ ഒന്ന് മുതല്‍ തുറക്കുന്ന സാഹചര്യത്തില്‍ ക്ഷേത്രങ്ങളില്‍ മുടങ്ങിയിരുന്ന  വിദ്യാരംഭത്തിന്റെ പുനരാരംഭത്തിന്  പ്രാധാന്യമുണ്ട്.

വിവിധ ക്ഷേത്രങ്ങളിലെ രണ്ട് നാളത്തെ  ചടങ്ങുകള്‍ ചുവടെ.


വെള്ളരിക്കുണ്ട് കക്കയത്ത് ശ്രീ ചാമുണ്ഡേശ്വരി (ദുർഗ്ഗ) ക്ഷേത്രം:

ബുധൻ വൈകിട്ട് 6ന് പൂജവയ്പ്പ്,

വ്യാഴം: മഹാനവമി, വാഹനപൂജ- 8 മണി

വെള്ളി: വിജയദശമി. 7:30ന് ഉഷപൂജ, വാഹനപൂജ

8.15 ഗ്രന്ഥം എടുക്കൽ

8.30 തുലാഭാരം, വിദ്യാരംഭം

11.30 മഹാപൂജ, പുത്തരി

വാഹനപൂജ, വിദ്യാരംഭം, തുലാഭാരം എന്നിവയ്ക്ക് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 7902330205



പരപ്പ ശ്രീ തളീക്ഷേത്രം


മഹാനവമി

ഒക്ടോബർ 14 വ്യാഴം

രാവിലെ 7 മണി മുതൽ

വാഹനപൂജ

വൈകുന്നേരം 

6.20:ദീപാരാധന

6.30:ലളിതാ സഹസ്രനാമ ജപം

6.45:ഭജന

7.45:തിരുവത്താഴ പൂജ

തുടർന്ന് പ്രസാദ വിതരണം

നിറമാല സമർപ്പണം

അജയ്കുമാർ കീഴ്മാല


വിജയദശമി

ഒക്ടോബർ 15 വെള്ളി

രാവിലെ

7.30:ഉഷ:പൂജ

8.00:സരസ്വതി പൂജ

8.15:വിദ്യാരംഭം

8.30:എഴുത്തിനിരുത്തൽ

10.30:ഉച്ചപൂജ

7.45:തിരുവത്താഴ പൂജ

പൂജ സമർപ്പണം

സുരേഷ്കുമാർ ക്ലായിക്കോട്



ബളാൽ ശ്രീ ഭഗവതീ ക്ഷേത്രം



മഹാനവമി

ഒക്ടോബർ 14 വ്യാഴം

രാവിലെ

7.00:ഗണപതിഹോമം

8.00:ഉഷപൂജ


8.30:വാഹനപൂജ


11.00:നവകം

12.30: മഹാപൂജ

 (പൂജയ്ക്ക് ശേഷം തുലാഭാരം)

തുടർന്ന് പ്രസാദ വിതരണം


വൈകുന്നേരം

4.00:ശ്രീഭൂതബലിയോട് കൂടി എഴുന്നള്ളത്


തുടർന്ന്  തിരുനൃത്തം


6.20:ദീപാരാധന

7.30: ഗ്രന്ഥപൂജ -ആയുധപൂജ

8.00:അത്താഴപൂജ 

തുടർന്ന് പ്രസാദ വിതരണം

നിറമാല സമർപ്പണം

പുഷ്പവേണി അമ്മ ആനകല്ല് 


വിജയദശമി

ഒക്ടോബർ 15 വെള്ളി


രാവിലെ

7.30:ഉഷ:പൂജ

7.45:ഗ്രന്ഥപൂജ (പൂജയെടുപ്പ്)

8.00 മുതൽ :വിദ്യാരംഭം (അരിയിലെഴുത്ത്)

(ശ്രീ കൃഷ്ണരാജ് മനൊളിത്തായ, ക്ഷേത്രം മേൽശാന്തി)

11.45:ഉച്ചപൂജ

തുടർന്ന് പ്രസാദ വിതരണം


വൈകുന്നേരം 

7.45:അത്താഴപൂജ

നിറമാല സമർപ്പണം

അരവിന്ദൻ അത്തികടവ്


അടുക്കളക്കുന്ന് ശ്രീ ഭഗവതീ ക്ഷേത്രം

വ്യാഴാഴ്ച്ച - മഹാനവമി

രാവിലെ 9 ന് വാഹനപൂജ, ഉച്ചക്ക് 12ന് പുത്തരിപൂജ, തുലാഭാരം.

വെള്ളിയാഴ്ച്ച വിജയദശമി -

രാവിലെ 8ന് വിദ്യാരംഭം



തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം:

വ്യാഴം- വാഹനപൂജ 7.00,  വെള്ളി- വിദ്യാരംഭം 8.00.


പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം:

വ്യാഴം- വാഹന പൂജ 7.30,  ക്ഷേത്ര ഭജന സംഘത്തിന്റെ ഭജന വൈകു 7.00, വെള്ളി-വിദ്യാരംഭം 8.00.


ബാര മുക്കുന്നോത്തുകാവ് ഭഗവതി ക്ഷേത്രം: വ്യാഴം - വാഹന പൂജ 7.00. ഉദുമ വരവീണ ഭജന്‍സിന്റെ ഭജന വൈകു 7.00. വെള്ളി-ഗ്രന്ഥപൂജ 7.45.

വിദ്യാരംഭം 8.00. ക്ഷേത്രം ഭജന സംഘത്തിന്റെ ഭജന 10.


ഉദയമംഗലം മഹാവിഷ്ണുക്ഷേത്രം:

വ്യാഴം-വാഹന പൂജ  6.00. ക്ഷേത്രം ഭജന സംഘത്തിന്റെ ഭജന വൈകു  7.00.  

വെള്ളി-വിദ്യാരംഭം 8. 00.


ബേക്കല്‍ കുറുംബ ഭഗവതി ക്ഷേത്രം:

വ്യാഴം- ബ്രഹ്‌മശ്രീ രാമഗുരുസ്വാമി സമാധി മഠത്തില്‍ വാഹന പൂജ 7.00.

വെള്ളി- വിദ്യാരംഭം 8.00.  

തിരുവക്കോളി പാര്‍ഥസാരഥി ക്ഷേത്രം: വ്യാഴം-വാഹന പൂജ 7.00. ക്ഷേത്രം സംഘത്തിന്റെ ഭജന വൈകു 7.00

വെള്ളി-വിദ്യാരംഭം 9.30. തുടര്‍ന്ന് നവകാഭിഷേകവും  തൃപ്പുത്തരിയും.

കോട്ടിക്കുളം കൂറൂംമ്പ ഭഗവതി ക്ഷേത്രം: വെള്ളി - വിദ്യാരംഭം 8.15.

കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ക്ഷേത്രം:

വെള്ളി-വിദ്യാരംഭം 8.00. 

മാങ്ങാട് മോലോത്തുങ്കാല്‍ ബാലഗോപാല ക്ഷേത്രം: വ്യാഴം-  വാഹനപൂജ 8.30. ലളിത സഹസ്രനാമ പാരായണം വൈകു.5.00. മാങ്ങാട് ധര്‍മ ശാസ്ത ഭജന മന്ദിര സംഘത്തിന്റെ ഭജന 6.30. വെള്ളി -വിദ്യാരംഭം 8.30. നൃത്ത പരിശീലനത്തിന് തുടക്കം 10.00. ക്ഷേത്രം സംഘം വക ഭജന. 6.30.

കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും ഉത്സവ ചടങ്ങുകള്‍ നടത്തുകയെന്ന് എല്ലാ ക്ഷേത്ര ഭാരവാഹികളും  അറിയിച്ചു.

No comments