Breaking News

മലയോരത്ത് അനധികൃത ലോട്ടറി: വെള്ളരിക്കുണ്ട് പോലീസിൻ്റെ പരിശോധനയിൽ ഒരാൾ അറസ്റ്റിൽ




വെള്ളരിക്കുണ്ട് : മലയോര മേഖല കേന്ദ്രീകരിച്ചുകൊണ്ട് നടക്കുന്ന സമാന്തരലോട്ടറി സ്റ്റാളുകളിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ഒരാൾ അറസ്റ്റിലായി.

ബളാലിൽ ലോട്ടറിസ്റ്റാൾ നടത്തുന്ന പുങ്ങംചാൽ ചീർക്കയം സ്വദേശി പി. ഷാജി (37)ആണ് അറസ്റ്റിലായത്.

ഇയാളിൽ നിന്നും സമാന്തര ലോട്ടറി എഴുത്തിന്റെ രേഖകളും പണവും മൊബൈൽ ഫോണും പോലീസിന് ലഭിച്ചു.ഷാജിയെ വെള്ളിയാഴ്ച്ച കോടതിയിൽ ഹാജരാക്കും.മലയോര മേഖല കേന്ദ്രീകരിച്ചു കൊണ്ട് വൻഒറ്റ നമ്പർ ചൂതാട്ട സംഘം പ്രവർത്തിക്കുന്നുണ്ടെന്ന പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാര മായിരുന്നു വെള്ളരിക്കുണ്ട് പോലീസിന്റെ പരിശോധന.

വെള്ളരിക്കുണ്ട്  സി.ഐ. എൻ.ഒ സിബി, എസ്. ഐ. വിജയകുമാർ,എ.എസ്. ഐ. വേണു,സിവിൽ പോലീസ് ഓഫീസർ നൗഷാദ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു

No comments