Breaking News

കരിന്തളം കാട്ടിപ്പൊയിലിൽ ആരംഭിച്ച ആരോഗ്യകേന്ദ്രം ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

ബിരിക്കുളം:കിനാനൂർ  കരിന്തളം പഞ്ചായത്തിൽ വാർഡുതല ആരോഗ്യകേന്ദ്രം കാട്ടിപ്പൊയിലിൽ തുറന്നു. കോവിഡാനന്തര കാലത്ത് ആരോഗ്യ വകുപ്പിന്റെ സേവനം വീട്ട് പടിക്കലെത്തിക്കുന്ന കേന്ദ്രമാണിത്. സംസ്ഥാനത്ത് ഓരോ ജില്ലയിലും ഒരു പഞ്ചായത്തിലാണ്‌ കേന്ദ്രം. ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി അധ്യക്ഷനായി. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ ശകുന്തള, പഞ്ചായത്ത് വൈസ്‌പ്രസിഡന്റ്‌ ടി പി ശാന്ത, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ വി അജിത്കുമാർ, ഡെപ്യൂട്ടി ഡിഎംഒ ഡോ. എ വി രാംദാസ്, കെ യശോദ, കെ പി ചിത്രലേഖ, കെ വി ബാബു, ശശി കാന്ത്, കെ വി ശ്യാംചന്ദ്രൻ, കെ വിജയകുമാർ, സി ഭാസ്‌കരൻ നായർ, സതി കക്കോട് എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ജിഷ മുങ്ങത്ത് സ്വാഗതവും ജഗതീശൻ  നന്ദിയും പറഞ്ഞു.

No comments