Breaking News

കാസർകോട് ജില്ലയിലെ പോളിടെക്‌നിക് കോളേജുകളിലേക്ക് പ്രവേശനത്തിനായുള്ള സ്‌പോട്ട് അഡ്മിഷൻ പെരിയയിലെ കാസർകോട് ഗവ. പോളിടെക്നിക്ക് കോളേജിൽ ഒക്ടോബർ 11, 12, 13 തീയതികളിൽ നടക്കും


കാസര്‍കോട് ജില്ലയിലെ പോളിടെക്‌നിക് കോളേജുകളിലേക്ക്  പ്രവേശനത്തിനായുള്ള  സ്‌പോട്ട് അഡ്മിഷന്‍ പെരിയയിലെ കാസര്‍കോട് ഗവ. പോളിടെക്നിക്ക് കോളേജില്‍  ഒക്ടോബര്‍ 11, 12, 13  തീയതികളില്‍ നടക്കും. ഓണ്‍ലൈനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കുവാന്‍ സാധിക്കൂ. 11 ന് രാവിലെ 8.30 മുതല്‍ 10.30 വരെ റാങ്ക് ഒന്ന് മുതല്‍ 13000 വരെയുള്ളവരും ലാറ്റിന്‍ കത്തോലിക്ക്, മറ്റ് പിന്നോക്ക ക്രിസ്ത്യന്‍, കുടുംബി, കുശവ, ധീവര, അംഗ പരിമിതര്‍ എന്നീ സംവരണ വിഭാഗത്തില്‍പ്പെട്ട എല്ലാവരും ഹാജരായി രജിസ്റ്റര്‍ ചെയ്യണം. 10.30 മുതല്‍ ഉച്ച 12 വരെ റാങ്ക് 13001 മുതല്‍ 17000 വരെയുള്ളവരും 12 മുതല്‍ 2 മണി വരെ റാങ്ക് 17001 മുതല്‍ 23000 വരെയുള്ളവരും ഹാജരാകണം. 12 ന് രാവിലെ 8.30 മുതല്‍ 10.30  വരെ 30000 റാങ്ക് വരെയുള്ള പിന്നോക്ക ഹിന്ദു  വിഭാഗം, 32000 റാങ്ക് വരെയുള്ള ഈഴവ വിഭാഗം എന്നിവരും പട്ടിക ജാതി വിഭാഗത്തില്‍ പെട്ട മുഴുവന്‍ റാങ്കുകാരും രജിസ്റ്റര്‍ ചെയ്യണം. 10.30 മുതല്‍ ഉച്ചയ്ക്ക് 12  വരെ റാങ്ക് 50000 വരെയുള്ള മുസ്ലിം, 46000 വരെയുള്ള വി.എച്ച്.എസ്.സി. വിഭാഗം എന്നിവരും 12 മുതല്‍ രണ്ട് മണി വരെ 54000 റാങ്ക് വരെയുള്ള ടി.എച്ച്.എസ്.എല്‍.സി., 60000 റാങ്ക് വരെയുള്ള പട്ടിക വര്‍ാ വിഭാഗം, റാങ്ക് പട്ടികയില്‍ പെട്ട മുഴുവന്‍ പട്ടിക ജാതി വിഭാഗക്കാരും രജിസ്റ്റര്‍ ചെയ്യണം. 13 ന്  രാവിലെ 11 മണിക്കുള്ളിലായി സ്ട്രീം രണ്ടില്‍ റാങ്ക് 42000 വരെയുള്ള തൃക്കരിപ്പൂര്‍ ഗവ. പോളിടെക്നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ്മെന്റ് ഡിപ്ലോമാ കോഴ്സിന് താത്പര്യമുള്ളവരും  കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്നിക്ക് കോളേജില്‍ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ഡിപ്ലോമാ കോഴ്സിന് താത്പര്യമുള്ള സ്ട്രീം ഒന്നില്‍ റാങ്ക് 50000 വരെയുള്ളവരും  രണ്ട് മണിക്കുള്ളിലായി റാങ്ക് 50000 ശേഷമുള്ളവരും പങ്കെടുക്കണം.

അനുവദിക്കപ്പെട്ട സമയം കഴിഞ്ഞ് എത്തുന്നവര്‍ക്ക് അപ്പോള്‍ ലഭ്യമായ സീറ്റിന് മാത്രമെ അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ.  ഏതെങ്കിലും പോളിടെക്‌നിക്കില്‍ ഇതിനകം പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ ഫീസ് അടച്ച രസീതും അഡ്മിഷന്‍ സ്ലിപ്പും കൊണ്ടുവരണം.  പ്രവേശന സമയത്ത് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടായിരിക്കണം.  ടി.സി ഹാജരാക്കുവാന്‍  സമയം അനുവദിക്കും. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ 4000/  രൂപയും മറ്റുളളവര്‍ 7500 രൂപയും കരുതണം.  പി.ടി.എ ഒഴികെയുളള ഫീസ് എ.ടി.എം കാര്‍ഡ് മുഖേന  മാത്രമേ സ്വീകരിക്കൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495373926, 9388201548, 9946457866 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

No comments